കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ലിപ്പ്കാര്‍ട്ടില്‍ 23 പേര്‍ക്ക് 1 കോടിക്ക് മേല്‍ ശമ്പളം!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ടിന് 2000 കോടിയുടെ നഷ്ടമെന്നാണ് ഏറ്റവും പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എതിരാളികളായ സ്‌നാപ്ഡീല്‍, ആമസോണ്‍ എന്നീ കമ്പനികളുമായുള്ള മത്സരത്തില്‍ വലിയ ഓഫറുകള്‍ നല്‍കേണ്ടി വന്നതാണത്രെ കമ്പനിയുടെ നടുവൊടിച്ചത്. ഫ്‌ലിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്‌ലിപ്പ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര കമ്പനി 836.5 കോടിയുമാണ് നഷ്ടം വരുത്തിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ടിന് ഇതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നുവേണം പറയാന്‍. പ്രതിവര്‍ഷം 1 കോടി രൂപയുടെ മേല്‍ ശമ്പളം പറ്റുന്ന 23 പേരാണ് ഓണ്‍ലൈന്‍ വ്യവസായരംഗത്തെ മുന്‍നിരക്കാരായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഉള്ളത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് പീപ്പിള്‍ ഓഫീസറായ മെകിന്‍ മഹേശ്വരി 18.73 കോടി രൂപയാണ് ഒരു വര്‍ഷം ശമ്പളമായി വാങ്ങുന്നതത്രെ. 2014 - 15 ലെ കണക്കാണിത്.

flipkart

ടാലന്റുകളെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ ന്യൂ ജനറേഷന്‍ കമ്പനികള്‍ തയ്യാറാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വറിന്റെയും ഹിന്ദുസ്ഥാന്‍ യുനിലിവര്‍ ചീഫ് എക്‌സിക്യുട്ടീവ് സഞ്ജീവ് മേഹ്തയുടെയും ശമ്പളത്തിലും അധികമാണത്രെ മെകിന്‍ മഹേശ്വരിക്ക് ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഇ മെയില്‍ സന്ദേശത്തിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പ്രതികരണം ലഭിച്ചിട്ടില്ല എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Report says 23 Flipkart Internet employees draw more than Rs 1 crore salary annually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X