കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെലിവറിക്ക് പുതിയ മാര്‍ഗവുമായി ഫ്‌ളിപ്കാര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഇ കോമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ഫ് ളിപ്കാര്‍ട്ട് സാധനങ്ങള്‍ എളുപ്പം ഉപഭോക്താക്കളിലെത്തിക്കാന്‍ ഡെലിവിറി സിസ്റ്റം പരിഷ്‌കരിക്കുന്നു. പ്രധാന കേന്ദ്രങ്ങലില്‍ ഫ് ളിപ്കാര്‍ട്ട് സ്റ്റോറുകള്‍ തുടങ്ങി ഉപഭോക്താവ് നേരിട്ട് ചെന്ന് സാധനങ്ങള്‍ കൈപ്പറ്റുന്ന രിതിയിലിലാണ് പരിഷ്‌കാരമെന്ന് ഫ് ളിപ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു.

തുടക്കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 സ്റ്റോറുകള്‍ തുടങ്ങാനാണ് ഫ് ളിപ് കാര്‍ട്ടിന്റെ പരിപാടി. ഉപഭോക്താക്കള്‍ക്ക് നേരിട്ട് അവിടെ ചെന്ന് സാധനങ്ങള്‍ കൈപ്പറ്റാം. കൊറിയര്‍ ഡെലിവറിയില്‍ വരുന്ന താമസവും, ലഭിക്കുന്ന സാധനങ്ങളില്‍ വരുന്ന തട്ടിപ്പും ഇതുവഴി ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

flipkart1

കൂടാതെ ചില ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഡെലിവറി ബോയ്‌സിന് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഡെലിവറി ബോയ്‌സ് എത്തുമ്പോള്‍ കൊടുത്തിരിക്കുന്ന അഡ്രസ്സില്‍ ഉപഭോക്താക്കള്‍ ഇല്ലാതിരിക്കുന്നതും പതിവാണ്. ഇവയെല്ലാം പുതിയ സിസ്റ്റം വരുന്നതോടെ പരിഹരിക്കാന്‍ സാധ്യമാകുമെന്ന് ഫ് ളിപാര്‍ട്ട് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത്തരം കേന്ദ്രങ്ങള്‍ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്. കസ്റ്റമര്‍ കെയര്‍, സര്‍വീസ്, മറ്റ് വാല്യു ആഡഡ് സര്‍വീസുകള്‍ എന്നിവയെല്ലാം ഭാവിയില്‍ ഇവിടെ ലഭ്യമാകും. 2016 മാര്‍ച്ചുമാസം ആകുമ്പോഴേക്കും ഇത്തരത്തിലുള്ള 100 കേന്ദ്രങ്ങള്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ തുറക്കും.

English summary
Flipkart Launches 20 Self Pick-Up Stores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X