കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താക്കളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കാന്‍ പുതിയ പദ്ധതിയുമായി ഫ്ലിപ്പ് കാർട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ഉപഭോക്താക്കളില്‍ നിന്നും പ്ലാസ്റ്റിക്ക് കവറുകള്‍ ശേഖരിക്കാന്‍ പുതിയ പദ്ധതിയുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് രംഗത്ത്. മുംബൈ, ബെംഗളൂരു, ഡെറാഡൂണ്‍, ദില്ലി, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഉപഭോക്താക്കളില്‍ നിന്ന് പ്ലാസ്റ്റിക് പാക്കേജിംഗ് ശേഖരിക്കുന്നതിനുള്ള പുതിയ പദ്ധതി ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലുള്ള പ്ലാസ്റ്റിക് പാക്കേജുകള്‍ പുതുക്കിയെടുത്ത് പുനരുപയോഗം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്ര സഖ്യം: ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!മഹാരാഷ്ട്ര സഖ്യം: ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!

പദ്ധതി പ്രകാരം ഡെലിവറി സമയത്ത് ശരിയായ രീതിയില്‍ പ്ലാസ്റ്റിക്ക് പാക്കേജുകള്‍ നീക്കം ചെയ്ത് ഡെലിവറി എക്‌സിക്യൂട്ടീവിന് കൈമാറാന്‍ ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഒരു മുന്നറിയിപ്പ് അയയ്ക്കും. ശേഖരിച്ച പാക്കറ്റുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പാക്കാന്‍ രജിസ്റ്റര്‍ ചെയ്ത വെണ്ടര്‍മാര്‍ക്ക് അയയ്ക്കും. ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഈ സംരംഭത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിക്കുന്നതിന് ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് ശരിയായ പരിശീലനം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് പാക്കേജിംഗ് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനും ഗ്രീന്‍ അംബാസഡര്‍മാരാകുന്നതിനും ആളുകളെ പ്രചോദിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്പ്ക്കാര്‍ട്ട് അറിയിച്ചു.

flip

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇതിനകം 33% കുറച്ചതായി അവകാശപ്പെടുന്ന ഫ്‌ലിപ്പ്കാര്‍ട്ടിന്റെ അജണ്ടയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രോഗ്രാം. 2021 മാര്‍ച്ചോടെ വിതരണ ശൃംഖലയില്‍ 100% പുനരുപയോഗം ചെയ്യുന്ന പ്ലാസ്റ്റിക് ഉപഭോഗത്തിലേക്ക് നീങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കായി ഫ്‌ളിപ്പ്കാര്‍ട്ട് EPR (എക്‌സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി) ഇതിനോടകം ഫയല്‍ ചെയ്തു. അത്പ്രകാരം ആദ്യ വര്‍ഷത്തില്‍ തന്നെ 30% ശേഖരണമാണ് ലക്ഷ്യമിടുന്നത്. റീസൈക്ലിംഗ് ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിയ പ്ലാസ്റ്റിക്കുകളുടെ ഉപഭോഗം കുറയ്ക്കാനും സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ചെയ്ത് പരമാവധി ഉപയോഗിക്കാനും പദ്ധതിയിടുന്നു.

English summary
Flipkart new project to collect plastic packagings from customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X