ബില്യണ്‍ ഡേയ്സ്; ഫ്ളിപ്കാര്‍ട്ട് ആദ്യ 10 മണിക്കൂറില്‍ വിറ്റത് 10 ലക്ഷം ഉത്പന്നങ്ങള്‍
ദില്ലി: 'ബിഗ് ബില്യണ്‍ ഡേയ്സ്' എന്ന പേരില്‍ അഞ്ചുദിവസം മെഗാ ഡിസ്കൗണ്ട് മേള ഒരുക്കിയ ഇ കോണേഴ്സ് വെബ്സൈറ്റ് ഫ്ളിപ്കാര്‍ട്ടിന് ആദ്യ ദിവസം തന്നെ വന്‍ വില്പന. ഓഫര്‍ തുടങ്ങി ആദ്യ പത്തു മണിക്കൂറിനുള്ളില്‍ 10 ലക്ഷം ഉത്പന്നങ്ങള്‍ വിറ്റഴിച്ചെന്ന് ഫ്ളിപ്കാര്‍ട്ട് മേധാവി മുകേഷ് ബന്‍സാല്‍ അറിയിച്ചു.
രാജ്യത്ത് എല്ലാ ഭാഗത്തുനിന്നും 6 മില്യണ്‍ പേജ് വ്യൂവേഴ്സ്, കൂടാതെ ഓരോ സെക്കറ്റിലും 25 ഐറ്റംസ് വിറ്റുപോയെന്നും കമ്പനി അവകാശപ്പെടുന്നു. ഇത്രയധികം പിന്തുണ ആദ്യദിവസം തന്നെ ലഭിച്ചതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്ന് മുകേഷ് പറയുന്നു. മൊബൈല്‍ ആപ്പിലൂടെ മാത്രമേ ഓഫര്‍ ലഭ്യമാകൂ എന്നതിനാല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്തതിലുമുണ്ട് റെക്കോര്‍ഡ് വര്‍ധന.

കഴിഞ്ഞ രണ്ടു ദിവസത്തിനകം 1.6 മില്യണ്‍ പേരാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ബെംഗളുരു, ദില്ലി, ചെന്നൈ എന്നീ മെട്രോ സിറ്റികളില്‍ നിന്നാണ് മികച്ച പ്രതികരണം. ഫാഷന്‍ ഐറ്റംസിന് കൂടുതല്‍ ഓഫറുകള്‍ നല്കുന്നതിനാലാകണം ഇതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
മെന്‍സ് ക്ലോത്തിങ്ങ് ആന്‍ഡ് ആക്സസറീസിനാണ് ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ബുക്ക്സ്, ഇലക്ടോണിക്സ്, ഹോം അപ്ലയന്‍സ് എന്നിവയ്ക്കുള്ള ഓഫറുകള്‍ പ്രത്യേക ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ഫ് ളിപ്കാര്‍ട്ടിന്റെ ചുവടുപിടിച്ച് ആമസോണ്‍ കമ്പനിയും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ സെയില്‍ എന്ന പേരില്‍ വിവധ ഉത്പന്നങ്ങള്‍ കമ്പനി സൈറ്റിലൂടെയും ആപ്പിലൂടെയും വിറ്റഴിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications