കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളിപ്കാര്‍ട്ട് 2000 കോടി രൂപ നഷ്ടത്തില്‍

  • By Athul
Google Oneindia Malayalam News

മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്ളിപ്കാര്‍ട്ടിന് 2000 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഫ്ളിപ്കാര്‍ട്ട് ഇത്രയേറെ വലിയ നഷ്ടത്തിലാണെന്നത് പല ഉപഭോക്താക്കള്‍ക്കും അംഗീകരിക്കാന്‍ ആവുന്നില്ല.

ഫ്ളിപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ എതിരാളികളായ സ്‌നാപ്ഡീല്‍, ആമസോണ്‍ എന്നീ കമ്പനികളുമായുള്ള മത്സരത്തില്‍ വന്‍തോതില്‍ ഓഫറുകള്‍ നല്‍കിയതാകാം കമ്പനിക്ക് വന്‍തുക നഷ്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.

flipkart

സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഫ്ളിപ്കാര്‍ട്ട് മുന്‍ സാമ്പത്തിക വര്‍ഷം 715 കോടിയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഫ്ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര കമ്പനി 836.5 കോടിയുമാണ് നഷ്ടം വരുത്തിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഇത്രയും നഷ്ടം സഹിച്ചുകൊണ്ട് മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി തയ്യാറാകുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.

വിതരണ ചിലവുകളും വന്‍തോതിലുള്ള ഓഫറുകളുമാണ്, കമ്പനിയെ പിന്നോട്ടടിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

English summary
Two main entities controlled by Flipkart reported a loss of about Rs2,000 crore in the year ended March, up from a loss of Rs715 crore in the previous year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X