Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നു..പക്ഷേ നിങ്ങൾക്ക് കാണുന്നത് സെൻട്രല്‍ വിസ്ത മാത്രം; മോദിക്കെതിരെ രാഹുൽ

ദില്ലി; ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന വാർത്തയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുമ്പോഴും സെൻട്രൽ വിസ്ത പദ്ധതി മാത്രമാണ് മോദിയുടെ കണ്ണില്‍ പെടുന്നുള്ളൂവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

modi and rahul

നദികളിൽ മൃതദേഹങ്ങൾ ഒഴിക് നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം രോഗികൾ ക്യൂ നിൽക്കുന്നു. ജീവിക്കാനുള്ള അവകാശം തന്നെ നഷ്ടമായിരിക്കുന്നു. പ്രധാനമന്ത്രി സെൻട്രൽ വിസ്ത മാത്രം കാണാൻ സാധിക്കുക നിങ്ങളുടെ ആ കണ്ണട എടുത്തു മാറ്റൂ, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ബിഹാറിലെ ബക്സറിലെ ഗംഗാ തീരത്ത് മൃതദേഹങ്ങൾ അടിഞ്ഞിരുന്നു. യുപിയിൽ നിന്നുള്ള കൊവിഡ് രോഗികളുടെ മൃതദേഹമാണിതെന്നായിരുന്നു റിപ്പോർട്ടുകൾ. കൂടാതെ ശനിയാഴ്ച യമുനാ നദിയിൽ പാതികത്തിയ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായും കണ്ടെത്തിയിരുന്നു. വെളിപ്പെടുത്താത്ത കൊവിഡ് മരണങ്ങളുടെ തെളിവാണിതെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്.

അതേസമയം മഹാമാരി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട ്പോകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. രാജ്യത്തിന് അടിയന്തരമായി വേണ്ടത് ശ്വസിക്കാനുള്ള വായുവാണ് അല്ലാതെ പ്രധാനമന്ത്രിക്കുള്ള വസതി അല്ലാ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. അതേസമയം പദ്ധതി ഉപേക്ഷിച്ച് ജനങ്ങൾക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കൂവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതികരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+