കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അവസാന പ്രതീക്ഷയും തെറ്റിച്ച് കോടതി.. വിശ്വാസവോട്ട് സീക്രട്ട് ബാലറ്റല്ല, ഓപ്പൺ വോട്ട്!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നാളെ അഗ്നിപരീക്ഷ. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതോടെ വന്‍ പ്രതിസന്ധിയിലാണ് ബി ജെ പി ചെന്ന് പെട്ടത്. ആവശ്യത്തിന് എം എൽ എമാരുടെ പിന്തുണ ഉറപ്പ് വരുത്താതെ സർക്കാരുണ്ടാക്കിയ നീക്കമാണ് സുപ്രീം കോടതി പൊളിച്ചത്. നാളെ വൈകിട്ട് 4 മണിക്കാണ് വിശ്വാസവോട്ട്.

supreme-court-yeddyurappa

Recommended Video

cmsvideo
Breaking : കർണാടകയിൽ നാളെ അവിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

വിശ്വാസവോട്ട് വൈകിപ്പിക്കാൻ സുപ്രീം കോടതിയിൽ ബി ജെ പി ശ്രമം നടത്തിയിരുന്നു. എന്നാൽ അത് പാളി. നാളെത്തന്നെ വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന് കോണ്‍ഗ്രസ് സമ്മതം മൂളിയതോടെ ബി ജെ പിക്ക് മുന്നിൽ മറ്റ് മാർഗങ്ങള്‍ ഇല്ലാതായി. വിശ്വാസവോട്ട് രഹസ്യ ബാലറ്റാക്കണമെന്നായി ഇതോടെ ബി ജെ പിയുടെ ആവശ്യം. എന്നാൽ ഇക്കാര്യവും സുപ്രീം കോടതി തള്ളി. ഓപ്പൺ വോട്ടായിരിക്കുമെന്ന് കൂടി പരമോന്നത കോടതി വ്യക്തമാക്കിയതോടെ ബി ജെ പിയുടെ അവസാനത്തെ പ്രതീക്ഷയും പാളിയിരിക്കുകയാണ്.

English summary
Floor test not by secret ballot, it will be a open vote - SC declared. earlier BJP lawyer asked for secret ballot, court rejected it-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X