പൊലീസിനെ പീഡിപ്പിക്കന്‍ ശ്രമിച്ച 58കാരി പിടിയില്‍
ഫ്‌ളോറിഡ: ഇതാണ് ലോകം. പൊലീസ് ഉദ്യോഗസ്ഥനെ എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് വീട്ടില്‍ വിളിച്ചവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളൊറിഡയിലെ പുന്റ് ഗോര്‍ഡയിലായിരുന്നു സംഭവം.
മറിയ മോണ്ടനസ് എന്ന വനിതയാണ് അറസ്റ്റിലായത്. തന്റെ മകന്‍ സ്‌പോര്‍ട്‌സ് കാര്‍ എടുത്തുകൊണ്ട് പോയെന്ന് പറഞ്ഞ് മറിയ 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പൊലീസിനെ വീട്ടില്‍ വരുത്തിയായിരുന്നു പീഡനശ്രമം.

വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടത് മദ്യലഹരിയില്‍ ഇരിക്കുന്ന മറിയയെയാണ്. കാര്യം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവകലര്‍ന്ന മറുപടിയായിരുന്നു സ്ത്രീയില്‍ നിന്ന് വന്നത്. ഉദ്യോഗസ്ഥനെ കടന്നു പിടിക്കാനും ശ്രമിച്ചു. ഒരുവിധമാണത്രെ പൊലീസ് ഉദ്യോസ്ഥന്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ത്രീ വീണ്ടും 911ല്‍ വിളിച്ചു. ഇത്തവണ ഒരു സാഹയിയെയും കൂട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയത്. തന്റെ ആഗ്രഹം സാധിക്കാത്തതിന്റെ ദേഷ്യത്തിലാണ് വീണ്ടും വിളിച്ചുവരുത്തിയതെന്നാണ് മറിയ പറഞ്ഞതത്രെ. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എമര്‍ജന്‍സ് നമ്പര്‍ ദുരുപയോഗം ചെയ്ത കേസിനാണ് അറസ്റ്റ്












Click it and Unblock the Notifications