ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിമാനയാത്ര ചെയ്യൂ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകൾ
ദില്ലി: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എടയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യൂ ഏറ്റവും കുറഞ്ഞ നിരക്കില്‍. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചിരിക്കുന്നത്.
മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളില്‍ ടിക്കറ്റ് ബുക്കിങില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് പെരുത്തപ്പെടുത്താനാണ് ടിക്കറ്റ് ചാര്‍ജ് കുറച്ചത്. എന്നാല്‍ ജൂലൈ മാസം അവസാനമായതോടെ കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ ആഴ്ചയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വ, ബുധന്‍ ദിവസത്തിലെ ടിക്കറ്റുകള്‍ക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്് വില്‍പ്പന നടത്തിയത് ഈ ആഴ്ചയിലാണെന്നും എയര്‍ലൈന്‍സ് കമ്പനികള്‍ പറയുന്നു.
മിഡില്‍ ക്ലാസ്സ് ടിക്കറ്റുകള്‍ക്കാണ് ബുക്കിങ് കുറവ് രേഖപ്പെടുത്തുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റ് യാത്രക്കാര്‍ തിങ്കള്‍, വെള്ളി ദിവസങ്ങളിലെ ടിക്കറ്റുകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications