'ഫ്ലയിംഗ് കിസ് മാഡം ജിക്ക് ബുദ്ധിമുട്ടുണ്ടാക്കി, മണിപ്പൂരിൽ സ്ത്രീകൾക്ക് സംഭവിച്ചത് പ്രശ്നമല്ല'; പ്രകാശ് രാജ്
ഡൽഹി: ലോക്സഭയിൽ വെച്ച് രാഹുൽ ഗാന്ധി സ്ത്രീകളെ നോക്കി 'ഫ്ളയിംഗ് കിസ്' കാണിച്ചെന്ന പരാതിയിൽ മന്ത്രി സ്മൃതി ഇറാനിക്കെതിരെ നടൻ പ്രകാശ് രാജ്. മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും തോന്നാതിരുന്ന സ്മൃതി ഇറാനിക്ക് ഫ്ലയിംഗ് കിസ് വലിയ ബുദ്ധിമുട്ടായി പോയെന്ന് നടൻ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് നടൻറെ പ്രതികരണം.
'മുൻഗണനയാണ്, ഫ്ലയിംഗ് കിസ് മാഡം ജിക്ക് വലിയ ബുദ്ധിമുട്ടായിപ്പോയി. എന്നാൽ നമ്മുടെ മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചതിൽ ഒന്നുമില്ല', പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ട് പിരിഞ്ഞപ്പോൾ രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

രാഹുൽ ഗാന്ധിയ്ക്ക് ശേഷം സ്മൃതി ഇറാനിയായിരുന്നു സഭയിൽ സംസാരിച്ചത്. സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു സ്മൃതി രാഹുലിനെതിരെ രംഗത്തെത്തിയത്. 'എനിക്ക് മുൻപായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് ഉണ്ടായിട്ടില്ല', എന്നായിരുന്നു സ്മൃതിയുടെ വാക്കുകൾ.
പ്രകാശ് രാജ് വന്നു പോയതിന് ശേഷം ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചു
പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെ ഹാളിൽ ഗോ മൂത്രം തെളിച്ച് വിദ്യാർത്ഥികൾ. കര്‍ണാടകയിലെ ശിവമോഗയിലെ എംവി കോളേജിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'നാടകം സിനിമ സമൂഹം' എന്ന വിഷയത്തിൽ സംവാദം അവതരിപ്പിക്കാനെത്തിയതായിരുന്നു പ്രകാശ് രാജി. എന്നാൽ തങ്ങളെ ഒഴിവാക്കിയാണ് പരിപാടി നടത്തിയതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് പരിപാടി നടന്ന സ്ഥലത്ത് വിദ്യാർത്ഥികൾ ഗോമൂത്രം തെളിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾ വലിയ പ്രതിഷേധവും നടത്തി. പ്രതിഷേധക്കുന്നവർ പ്രവേശിക്കുന്നത് തടയാൻ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. പോലീസും പ്രതിഷേധകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. അതേസമയം വിദ്യാർത്ഥികൾക്കൊപ്പം പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നുവെന്ന് ശിവമോഗ എസ് പി പറഞ്ഞു. ഇവർ ആരൊക്കെയാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications