ഫ്ളൈ ഓവര്‍ ദുരന്തം: തൃണമൂലില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കാനുളള ദൈവത്തിന്റെ സന്ദേശമെന്ന് മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്ന സംഭവത്തെ രാഷ്ട്രീയവത്ക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഫ്ളൈ ഓവര്‍ തകര്‍ന്ന സംഭവം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കാനുളള ദൈവത്തിന്റെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിലെ അലിപുര്‍ദാര്‍ ജില്ലയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.നേരത്തെ കോണ്‍ഗ്രസ്സും സി.പി.എമ്മും ഫ്ളൈഓവര്‍ ദുരന്തം ആയുധമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രാഷ്ട്രീയാക്രമണം നടത്തിയിരുന്നു.മാര്‍ച്ച് 31 നു നടന്ന ദുരന്തത്തില്‍ 26 പേരാണ് മരിച്ചത്.

ദുരന്തം നടന്നപ്പോള്‍ ദീദി (മമത ബാനര്‍ജി) ആദ്യം പറഞ്ഞത് ഫ്ളൈഓവര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയത് ഇടതു പക്ഷമാണെന്നാണ് .ഇടതോ വലതോ ആരെങ്കിലുമാകട്ടെ ദുരന്തത്തില്‍ മരിച്ചവരെ കുറിച്ചായിരുന്നു അവര്‍ ചിന്തിക്കേണ്ടിയിരുന്നത്. ദീദിയുടെ വില കുറഞ്ഞ ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ നാണിപ്പിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഫ്ളൈ ഓവര്‍ പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കില്‍ കരാര്‍ നല്‍കിയത് ഇടതുപക്ഷമാണെന്നവര്
പറയുമോ എന്നും മോദി ചോദിച്ചു.ആസമയത്ത് അതിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണവര്‍ ചെയ്യുക.പണത്തിന്റെയും,മരണത്തിന്റെയും ബിസിനസ്സാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളില്‍ നടത്തുന്നതെന്ന് എം.പി മാര്‍ കോടികള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ട നാരദാ ടേപ്പിനെ കൂടി പരാമര്‍ശിച്ച് മോദി കുറ്റപ്പെടുത്തി.
ഇത്തവണ സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് അവസരം നല്കുകയാണെങ്കില് എന്താണ് വികസനമെന്നത് ജനങ്ങളെ ബോധ്യപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications