കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളൈ ഓവര്‍ ദുരന്തം: തൃണമൂലില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കാനുളള ദൈവത്തിന്റെ സന്ദേശമെന്ന് മോദി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന സംഭവത്തെ രാഷ്ട്രീയവത്ക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഫ്‌ളൈ ഓവര്‍ തകര്‍ന്ന സംഭവം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കാനുളള ദൈവത്തിന്റെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിലെ അലിപുര്‍ദാര്‍ ജില്ലയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.നേരത്തെ കോണ്‍ഗ്രസ്സും സി.പി.എമ്മും ഫ്‌ളൈഓവര്‍ ദുരന്തം ആയുധമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രാഷ്ട്രീയാക്രമണം നടത്തിയിരുന്നു.മാര്‍ച്ച് 31 നു നടന്ന ദുരന്തത്തില്‍ 26 പേരാണ് മരിച്ചത്.

narendramodi

ദുരന്തം നടന്നപ്പോള്‍ ദീദി (മമത ബാനര്‍ജി) ആദ്യം പറഞ്ഞത് ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയത് ഇടതു പക്ഷമാണെന്നാണ് .ഇടതോ വലതോ ആരെങ്കിലുമാകട്ടെ ദുരന്തത്തില്‍ മരിച്ചവരെ കുറിച്ചായിരുന്നു അവര്‍ ചിന്തിക്കേണ്ടിയിരുന്നത്. ദീദിയുടെ വില കുറഞ്ഞ ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ നാണിപ്പിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കില്‍ കരാര്‍ നല്‍കിയത് ഇടതുപക്ഷമാണെന്നവര്‍
പറയുമോ എന്നും മോദി ചോദിച്ചു.ആസമയത്ത് അതിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണവര്‍ ചെയ്യുക.പണത്തിന്റെയും,മരണത്തിന്റെയും ബിസിനസ്സാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളില്‍ നടത്തുന്നതെന്ന് എം.പി മാര്‍ കോടികള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ട നാരദാ ടേപ്പിനെ കൂടി പരാമര്‍ശിച്ച് മോദി കുറ്റപ്പെടുത്തി.

ഇത്തവണ സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് അവസരം നല്‍കുകയാണെങ്കില്‍ എന്താണ് വികസനമെന്നത് ജനങ്ങളെ ബോധ്യപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

English summary
Flyover mishap god's message to save Bengal from Trinamool: PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X