കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം മേഖലയിലെ സമ്മര്‍ദ്ദം; കമ്പനികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരില്ലെന്ന് നിര്‍മ്മല സീതാരാ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ടെലികോം മേഖലയിലെ സമ്മര്‍ദ്ദം കാരണം ഒറ്റ കമ്പനിക്ക് പോലും പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരില്ലെന്ന ഉറപ്പ് നല്‍കി കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക അസ്ഥിരത കാരണം ഒരു കമ്പനിയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി എല്ലാവരും ലാഭത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വൊഡാഫോണ്‍ ഐഡിയയെയും ഭാരതി എയര്‍ടെലിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സീതാരാമന്‍. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ കുടിശ്ശിക മൂലം സെപ്റ്റംബര്‍ പാദത്തില്‍ വലിയ നഷ്ടമാണ് കമ്പനികള്‍ രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് കാലുവാരി; കാളികാവില്‍ സിപിഎമ്മിന് അട്ടിമറി ജയത്തോടെ ഭരണം, മുസ്ലിം ലീഗ് വീണുകോണ്‍ഗ്രസ് കാലുവാരി; കാളികാവില്‍ സിപിഎമ്മിന് അട്ടിമറി ജയത്തോടെ ഭരണം, മുസ്ലിം ലീഗ് വീണു

ഈ മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് രൂപീകരിച്ച സെക്രട്ടറിമാരുടെ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ക്രമീകരിച്ച മൊത്ത വരുമാന നിര്‍വചനത്തിനെതിരായ അപ്പീല്‍ സുപ്രീംകോടതി കഴിഞ്ഞ മാസം നിരസിക്കുകയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് (ഡിഒടി) വിവിധ ടെലികോം കമ്പനികളില്‍ നിന്ന് 1.42 ലക്ഷം കോടി രൂപ കുടിശ്ശിക ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

nirmala-sitharaman323-1

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തിനുള്ളില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് ഡിഒടി നോട്ടീസ് നല്‍കി. ഇത് കാരണം വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും സെപ്റ്റംബര്‍ പാദത്തില്‍ 74,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ എയര്‍ടെല്ലിന് 23,045 കോടി രൂപയാണ് നഷ്ടമുണ്ടായത്. വോഡഫോണ്‍ ഐഡിയ നേരിട്ടത് ഇന്ത്യയിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനുണ്ടായ ഒരു പാദത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സര്‍ക്കാര്‍ എന്തെങ്കിലും തരത്തിലുള്ള പിന്തുണ തന്നില്ലെങ്കില്‍ വന്‍ നഷ്ടം മൂലം തുടരാന്‍ സാധിക്കില്ലെന്ന് വോഡഫോണ്‍ ഐഡിയ പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പോലുള്ള ആഭ്യന്തര കളിക്കാരുമായി മത്സരിക്കാന്‍ അധികൃതര്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യയിലെ ബിസിനസ്സിന് കൂടുതല്‍ മൂലധനം നല്‍കില്ലെന്ന് വോഡഫോണ്‍ സിഇഒ നിക്ക് റീഡ് പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി ഉത്തരവിനെതിരെ അവലോകന ഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍. അതേസമയം, വ്യവസായത്തിന്റെ ദുര്‍ബലമായ അവസ്ഥ കണക്കിലെടുത്ത് ക്രമീകരിച്ച മൊത്ത വരുമാന നിര്‍വചനത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റാല്‍ പ്രതികരിച്ചു.

English summary
FM Nirmala Sitharaman about telecom sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X