കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 1.7 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിന്‍റെ ഭാഗമായി രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കൊറോണ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 50 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ് കേന്ദ്ര ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ ഈ പദ്ധതിയുടെ ഭാഗമാവും. 20 ലക്ഷം ജീവനക്കാരാണ് ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ കീഴില്‍ വരിക. കൊറോണവൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ധനമന്ത്രി നന്ദി പറയുകയം ചെയ്തു. സ്വന്തം ആരോഗ്യത്തിന്‍റെ കാര്യം പോലും പരിഗണിക്കാതെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും സഹായം നല്‍കാനാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

nirmala

അതേസമയം ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന പഖ്യാപനങ്ങളാണ് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നു ​ഉണ്ടായത്. പ്രധാനമന്ത്രി ലോക് കല്യാണ്‍ യോജന പദ്ധതി വഴി നിലവില്‍ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 5 കിലോ അരിവീതം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 കിലോ അരിയോ ഗോതമ്പോ നല്‍കും. ഇതോടൊപ്പം തന്നെ ഒരു കിലോ പരിപ്പ്, ചെറുപയര്‍ ഇങ്ങനെ ഏതെങ്കിലും പരിപ്പുവര്‍ഗങ്ങളും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഭക്ഷ്യ ധാന്യങ്ങൾ രണ്ട് ഘട്ടങ്ങളായി ജനങ്ങൾക്ക് വാങ്ങാം. മൊത്തം 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. കർഷകരുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. 8.69 കോടി കർഷകർക്ക് 2000 രൂപ വീതമായിരിക്കും ഉടൻ നൽകുക. ഉജ്വല യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാത സിലിണ്ടറുകൾ നൽകുന്നതിന് പുറമെ തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 181 രൂപയുള്ള തൊഴിലുറപ്പ് വേതനം 202 ആയാണ് വര്‍ധിപ്പിച്ചത്.

മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം; 170000 കോടി രൂപയുടെ പാക്കേജ്, ദരിദ്രര്‍ക്ക് മുന്‍ഗണന

 80 കോടി ജനങ്ങള്‍ക്ക് 5 കിലോ അരി; 'ആരും പട്ടിണി കിടക്കേണ്ടി വരില്ല'; പ്രഖ്യാപനവുമായി ധനമന്ത്രി 80 കോടി ജനങ്ങള്‍ക്ക് 5 കിലോ അരി; 'ആരും പട്ടിണി കിടക്കേണ്ടി വരില്ല'; പ്രഖ്യാപനവുമായി ധനമന്ത്രി

English summary
FM Nirmala Sitharaman announced a Rs 50 lakh insurance cover for healthcare workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X