കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമെന്ന് ധനമന്ത്രി, വാഹന മേഖലയ്ക്ക് പുത്തനുണര്‍വ്!!

Google Oneindia Malayalam News

ദില്ലി: വാഹന മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പരിഹാര മാര്‍ഗങ്ങളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിര്‍ണായകമായ വാര്‍ത്താസമ്മേളനത്തില്‍, മേഖലയെ സഹായിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ വാങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. നേരത്തെ പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടെന്നായിരുന്നു തീരുമാനം. അതേസമയം പഴയ വാഹനങ്ങള്‍ക്ക് പകരമായി പുതിയത് വാങ്ങാനാണ് തീരുമാനം.

1

വാഹന വായ്പകളുള്ള പലിശ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് വ്യാപാരം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 2020 മാര്‍ച്ച വരെ രജിസ്‌ട്രേഷനുള്ള ബിഎസ് ഐവി വാഹനങ്ങള്‍ ഈ കാലയളവ് പൂര്‍ത്തിയാക്കുന്നത് വരെ പ്രവര്‍ത്തിക്കാം. ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീയുടെ കാലാവധി 2020 ജൂണ്‍ വരെ നീട്ടി. അതേസമയം സാമ്പത്തിക കുറയ്ക്കാന്‍ മറ്റ് പല പരിഷ്‌കാരങ്ങളും ഇളവുകളും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹന വിപണി ജൂലായ് മുതല്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലായിരുന്നു. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വാഹനങ്ങളുടെ വില്‍പന കുറഞ്ഞതോടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും കമ്പനി ഉടമകള്‍ തീരുമാനിച്ചിരുന്നു. പല കമ്പനികളും ഷോറൂമുകള്‍ പൂട്ടുന്നതിനും ഇത് ഇടയാക്കിയിരുന്നു. അതേസമയം ബിസിനസുകാരെ ഇല്ലാതാക്കുകയല്ല, അവരെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതേസമയം വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായം വാഹന മേഖലയ്ക്കുണ്ടാവുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കാര്‍ ലോണുകളുടെ വായ്പയും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. നേരത്തെ വാഹന കമ്പനി ഉടമകള്‍ നികുതി കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്. എന്നാല്‍ ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ വാഹന വിപണിക്ക് ഗുണകരമാകുമോ എന്ന് ഉറപ്പില്ല.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ടാക്‌സില്ല, വ്യാപാര മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രിസ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ടാക്‌സില്ല, വ്യാപാര മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

English summary
fm nirmala sitharaman announces boost to auto sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X