കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം; രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ, നിര്‍മ്മല സീതാരാമന്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ദിവസേന ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. . ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി.

13,65,704 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷിയാവുമോ എന്നുള്ള ആശങ്കയാണ് എല്ലാവര്‍ക്കമുള്ളത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് വലിയ രീതിയിലുള്ള ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നു. പ്രദേശിക തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

 ലോക്ക് ഡൗണിലേക്ക് പോകില്ല

ലോക്ക് ഡൗണിലേക്ക് പോകില്ല

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതിലുള്ള ലോക്ക് ഡൗണിലേക്ക് പോകില്ലെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. സമ്പദ് ഘടനയെ പൂര്‍ണമായി തടഞ്ഞുവയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രോഗികള്‍, ആളുകള്‍ ഐസലേഷന്‍ പോലുള്ള പ്രദേശിക രീതിയിലൂടെയായിരിക്കും ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യുക. ലോക്ക് ഡൗണ്‍ ഉണ്ടായിരിതക്കില്ല. രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

വാക്‌സിന്‍

വാക്‌സിന്‍

കൊവിഡ് വാക്‌സിന്‍, സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം, കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ സ്വീകരിച്ച തന്ത്രം എന്നിവയെ കുറിച്ചെല്ലാം നിര്‍മ്മതല സീതാരാമന്‍ സംസാരിച്ചു. ലോക ബാങ്ക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡേവിഡ് മല്ഡപാസ്സുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് നിര്‍മ്മല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 സമീപകാല പദ്ധതികള്‍

സമീപകാല പദ്ധതികള്‍

സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം, ജലവിഭവം, ആരോഗ്യം, സിവില്‍ സര്‍വീസ്, എന്നീ മേഖലകളിലെ സമീപകാല പദ്ധതികള്‍ ഉള്‍പ്പടെയുള്ള പങ്കാളിത്തത്തിന്റെ പ്രധാന്യത്തെ കുറിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് ലോകബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

 കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍ കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍

ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങിബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി

 എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

ബൗണ്ടറികളുടെ എണ്ണത്തിൽ ഗെയ്‌ലിനേക്കാൾ മുന്നിൽ ഞാൻ തന്നെയാണ്; താരതമ്യപ്പെടുത്തലിനോട് രോഹിത്ബൗണ്ടറികളുടെ എണ്ണത്തിൽ ഗെയ്‌ലിനേക്കാൾ മുന്നിൽ ഞാൻ തന്നെയാണ്; താരതമ്യപ്പെടുത്തലിനോട് രോഹിത്

English summary
FM Nirmala Sitharaman Says, Govt is not planning to impose a large-scale lockdown in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X