കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് പശുവിനേക്കാള്‍ പരിഗണന വേണം; പ്രധാനമന്ത്രിയോട് കൊഹിമ സുന്ദരി

Google Oneindia Malayalam News

ദില്ലി: പശുവിനേക്കാള്‍ ശ്രദ്ധ സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവസരം കിട്ടിയാല്‍ ആവശ്യപ്പെടുമെന്ന് കൊഹിമ സുന്ദരി. 18കാരിയായ വികുനു സാച്ചുവാണ് സൗന്ദര്യ മല്‍സരത്തിലെ വിധികര്‍ത്താക്കളെ ഞെട്ടിച്ച മറുപടി നല്‍കിയത്. സാച്ചുവിന് മല്‍സരത്തില്‍ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ഈ ഒരു പ്രതികരണത്തിലൂടെ ഒന്നാം സ്ഥാനം ലഭിച്ച യുവതിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് സാച്ചുവായി മാറി.

kohima

മിസ് കൊഹിമ 2019 സൗന്ദര്യ മല്‍സരത്തിനിടെയാണ് ഏറെ ചിന്തിപ്പിക്കുന്നതും രസകരമായതുമായ സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്താണ് താങ്കള്‍ പറയുക എന്നാണ് വിധികര്‍ത്താക്കള്‍ സാച്ചുവിനോട് ചോദിച്ചത്. പ്രധാനമന്ത്രി തന്നെ ക്ഷണിച്ചാല്‍, പശുവിനേക്കള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണമെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നു സാച്ചു പറഞ്ഞു.

സൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷംസൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷം

ഈ മാസം അഞ്ചിനാണ് നാഗാലാന്റ് തലസ്ഥാനമായ കൊഹിമയില്‍ വച്ച് സൗന്ദര്യമല്‍സരം നടന്നത്. 23കാരിയായ ക്രിനോയു ലിസിത്സുവാണ് സുന്ദരി പട്ടം നേടിയത്. മല്‍സരത്തിനിടെ നടന്ന ചോദ്യോത്തര വേളയിലാണ് രണ്ടാം സ്ഥാനംനേടിയ സാച്ചുവിന്റെ രസകരമായ മറുപടി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ ബീഫ് കഴിക്കുന്നവരാണ് കൂടുതല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പശുവിന് പ്രാധാന്യം നല്‍കുന്ന പോലെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിക്കാറില്ല. മാത്രമല്ല, നാഗാലാന്റ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങളും പദവിയും നിലവിലുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയിലെ അധികാരങ്ങള്‍ ഇതുവരെ തൊടാന്‍ ധൈര്യപ്പെട്ടിട്ടില്ല.

English summary
Focus more on women instead of cows: A Miss Kohima 2019 contestant to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X