കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

Google Oneindia Malayalam News

പാട്ന; കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു.ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ലാലുവിന് ജാമ്യം ലഭിച്ചത്.
എന്നാല്‍ മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും.

ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്കജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

1992-94 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചായ്ബാസ ട്രഷറിയില്‍ നിന്നു 37.63 കോടി രൂപ പിന്‍വലിച്ചതായാണു കേസ്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. കേസിൽ
5 വർഷത്തെ തടവുശിക്ഷയായിരുന്നു കേസിൽ ലാലുവിന് വിധിച്ചിരുന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ 6 കേസുകളിലാണ് ലാലു പ്രതിയായത്.

 laluprasadyadav-20-14

2017 ഡിസംബര്‍ 23 മുതല്‍ ലാലുപ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.നിലവില്‍ റാഞ്ചിയിലെ പ്രീമിയര്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം.
ടൈപ്പ് ടു പ്രമേഹരോഗിയാണ് ലാലുപ്രസാദ്. നിരവധി മറ്റ് അസുഖങ്ങളുമുണ്ട്.

ലാലുവിന്റെ അസാന്നിധ്യത്തിൽ ബിഹാർ തിരഞ്ഞെടുപ്പിനായി ശക്തമായ പോരാട്ടത്തിലാണ് ആർജെഡി.243 അംഗ നിയമസഭയിലേക്ക് ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി ഉൾപ്പെടുന്ന സഖ്യവും ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ്.

 സെലക്ടീവ് ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ കാരണങ്ങൾ കൂടും;സാബു മോൻ സെലക്ടീവ് ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിക്കാൻ കാരണങ്ങൾ കൂടും;സാബു മോൻ

ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം കുറയും, മുന്നറിയിപ്പുമായി ലോക ബാങ്ക്, രാജ്യത്ത് അസാധാരണ സാഹചര്യംഇന്ത്യയുടെ ജിഡിപി 9.6 ശതമാനം കുറയും, മുന്നറിയിപ്പുമായി ലോക ബാങ്ക്, രാജ്യത്ത് അസാധാരണ സാഹചര്യം

അബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ; പരാതി അറിഞ്ഞത് രാവിലെ മാത്രംഅബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ; പരാതി അറിഞ്ഞത് രാവിലെ മാത്രം

'വി നെക്സ്റ്റ്': ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന് മാത്രമായി ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം'വി നെക്സ്റ്റ്': ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന് മാത്രമായി ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

English summary
Fodder scam case; Lalu Prasad Yadav granted bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X