കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊവിഡ് ജാഗ്രത പാലിക്കൂ, കഴിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെയ്ക്കൂ'; രാഹുൽ ഗാന്ധിയോട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർക്കാണ് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കത്തയച്ചത്. യാത്രയിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും കൊവിഡ് വാക്സിൻ സ്വീകരിച്ച ആളുകളെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാൻ അനുവദിക്കാവൂയെന്നും കത്തിൽ പറയുന്നു. നിർദ്ദേശം പാലിക്കാൻ സാധിക്കില്ലെങ്കിൽ യാത്ര ഒഴിവാക്കൂ എന്നും കത്തിൽ പറയുന്നു.

hul-1662552135-1669854172.j

കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിക്കില്ലെങ്കിൽ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയും പൊതുജനാരോഗ്യം ഗൗരവമായി കണ്ടും യാത്ര മാറ്റിവെക്കാന്‍ തയ്യാറാകണമെന്നാണ് കത്തിൽ ഉള്ളത്. അതേസമയം ലോകത്ത് ചൈന അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. സാഹചര്യം വിലയിരുത്താൻ ഇന്ന് രാവിലെ 11 ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉന്നത തലയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

എത്തിയത് 40 ലക്ഷം പേർ; ബസ് ഒഴിവാക്കി ലോകകപ്പുമായി ഹെലികോപ്ടറില്‍ 'രക്ഷപ്പെട്ട്' മെസ്സിയും സംഘവുംഎത്തിയത് 40 ലക്ഷം പേർ; ബസ് ഒഴിവാക്കി ലോകകപ്പുമായി ഹെലികോപ്ടറില്‍ 'രക്ഷപ്പെട്ട്' മെസ്സിയും സംഘവും

ഇത് സിനിമാ ജിഹാദ്.. ഷാരൂഖ് ഖാനെ ജീവനോടെ ചുട്ടെരിക്കണം, തിയേറ്ററില്‍ തീയിടും; അയോധ്യയിലെ പുരോഹിതന്‍ഇത് സിനിമാ ജിഹാദ്.. ഷാരൂഖ് ഖാനെ ജീവനോടെ ചുട്ടെരിക്കണം, തിയേറ്ററില്‍ തീയിടും; അയോധ്യയിലെ പുരോഹിതന്‍

ഭാഗ്യം തെളിഞ്ഞത് 33 വര്‍ഷത്തിന് ശേഷം; സഫീറിന് അടിച്ചത് 8 കോടി!! 46 വര്‍ഷം നീണ്ട യുഎഇ ജീവിതംഭാഗ്യം തെളിഞ്ഞത് 33 വര്‍ഷത്തിന് ശേഷം; സഫീറിന് അടിച്ചത് 8 കോടി!! 46 വര്‍ഷം നീണ്ട യുഎഇ ജീവിതം

English summary
'Follow covid guidelines, if you can't, postpone the Bharat Jodo Yatra'; Center to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X