കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിക്ക് പിന്നാലെ മറ്റൊരു സുപ്രധാന തീരുമാനം കൂടി: മുകേഷ് അംബാനി ഒരുക്കുന്നത് ബിഗ് പ്ലാന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: വ്യവസായ പ്രമുഖനായ അംബാനി തന്നെ ബിസിനസ് ജീവിതത്തില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതയാണ് സൂചന. കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും അക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് റിലയന്‍സ്. റിലയന്‍സിന്റെ അമരത്ത് നിന്ന് റിലയന്‍സിനെ മുന്നോട്ടു കൊണ്ടുപോകുന്നത് മുകേഷ് അംബാനി തന്നെയാണ്. എന്നാല്‍ മുകേഷ് അംബാനി റിലയന്‍സിന്റെ അമരത്ത് നിന്ന് പതിയെ പിന്മാറുകയാണ് എന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്.

ഒരു തലമുറമാറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്.കഴിഞ്ഞദിസമാണ് റിലയന്‍സ് ജിയോയുടെ തലപ്പത്തേക്ക് മുകേഷ് തന്റെ മകന്‍ ആകാശ് അംബാനിയെ കൊണ്ടുവന്നത്. മുകേഷ് അംബാനിയുടെ മകന്‍ എന്നതിലുപരി റിലയന്‍സ് ജിയോയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ആകാശ് അംബാനിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെട്ടത്. റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് മുകേഷ് അംബാനി രാജിവെക്കുകയും ചെയ്തു.

ambani

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?

1

31 കാരനായ ആകാശ് അംബാനി ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 2020ല്‍ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു, അവര്‍ക്ക് പൃഥ്വി എന്ന മകനുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായുള്ള ആകാശിന്റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റല്‍ സേവന യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ അംഗീകരിച്ചാണ് എന്ന കമ്പനി ബോര്‍ഡ് പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റല്‍ മേഖലയില്‍ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം നേതൃത്വം നല്‍കിയത് ആകാശ് അംബാനിയാണ്. 2017-ല്‍ ജിയോഫോണ്‍ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ആകാശ് അംബാനി.ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്.

2


ആകാശ് പിന്നാലെ ഇഷയ്ക്കും കമ്പനിയുടെ സുപ്രധാന ചുമതല കൈമാറിയിരിക്കുകയാണ് മുകേഷ് അംബാനി. ഇഷ അംബാനിയെ കമ്പനിയുടെ റീട്ടെയില്‍ ശൃംഖലയുടെ തലപ്പത്ത് എത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു ഇഷ. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും.

3

എന്നാല്‍ സംഭവം ഔദ്യോഗികമായി സ്ഥികരീകരിച്ചിട്ടില്ല. പ്രതികരിക്കാന്‍ കമ്പനി മുന്നോട്ടു വന്നിട്ടില്ല. ഔദ്യോഗികമായ അറിയിപ്പ് വരുന്നത് വരെ വിവരം വെളിപ്പെടുത്തരുതെന്ന് ഇഷ തന്നെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇഷയുടെ ഇരട്ട സഹോദരനാണ് ആകാശ് അംബാനി.
21 കാരനായ അനന്ത് അംബാനി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെയും ജിയോ പ്ലാറ്റ്‌ഫോമുകളുടെയും ഡയറക്ടറാണ്.

4


റിലയന്‍സ് റീട്ടെയിലും, റിലയന്‍സ് ജിയോയും റിലയന്‍സ് കുടുംബത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. മുകേഷ് അംബാനിയുടെ മുന്‍നിര സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 217 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ഇതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി.

ഇനി ഞങ്ങള് കണ്ണൂവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക

5


മുകേഷ് അംബാനി ആരംഭിച്ച റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ ചെയര്‍മാനും , മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹത്തിനാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്പനിയില്‍ ഇദ്ദേഹത്തിന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.

Recommended Video

cmsvideo
പൃഥ്വിരാജിനൊപ്പം ആദ്യത്തെ സിനിമ , Priyanka Nair Interview | Kaduva | Oneindia Malayalam

English summary
following his resignation Mukesh Ambani planning make another important decision in reliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X