രക്ഷിക്കാൻ പോയവർക്ക് കിട്ടിയത് 100 പവൻ സ്വർണം, ലക്ഷത്തിനടുത്ത് പണം, കത്തിപ്പോകാത്ത ഭഗവത്ഗീത
അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം തകര്‍ന്ന് വീണ് നൂറ് കണക്കിന് ജീവനുകള്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും രാജ്യം മുക്തമാകുന്നതേ ഉളളൂ. അത്ഭുതകരമായി ഒരു യാത്രക്കാരന് മാത്രമാണ് ഈ വലിയ ദുരന്തത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുളളവര്‍ക്ക് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടു.
അഹമ്മദാബാദിലെ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് തീപിടിച്ച വിമാനം തകര്‍ന്ന് വീണത്. ആ സമയത്ത് പ്രദേശവാസികളായ നിരവധി പേര് മടിച്ചും ഭയന്നും നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. അക്കൂട്ടത്തിലൊരാളാണ് 56കാരനായ രാജു പട്ടേല്‍. കെട്ടിട നിര്‍മ്മാണ ബിസിനസ്സ് നടത്തുന്ന രാജു പട്ടേല്‍ വിമാനാപകടമുണ്ടായി 5 മിനുറ്റിനുളളില്‍ തന്റെ ടീമുമായി രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തമുഖത്തേക്ക് ഓടിയെത്തിയ വ്യക്തിയാണ്.

എന്നാല്‍ ആദ്യത്തെ പതിനഞ്ച്, ഇരുപത് മിനുറ്റുകളോളം അപകട സ്ഥലത്തിന് അടുത്തേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് രാജു പട്ടേല്‍ പറയുന്നു. കാരണം തീ അത്രയ്ക്കും ഭയങ്കരമായി ആളിപ്പടരുകയായിരുന്നു. അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയതോടെ താനും മറ്റുളളവരും അവരെ സഹായിക്കാന്‍ ഇറങ്ങി.
പൊള്ളലേറ്റ ആളുകളെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ആ സമയത്ത് പെട്ടെന്ന് സ്ട്രച്ചറുകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ കയ്യില്‍ കിട്ടിയ പുതപ്പുകളും സാരികളും ഒക്കെ അടുത്താണ് പരിക്കേറ്റവരെ പുറത്തേക്ക് എടുത്തത്. രാത്രി 9 മണി വരെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഇവരടക്കമുളള പ്രദേശവാസികള്‍ സഹായത്തിന് ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരുടെ ലഗേജ്ജുകളും പ്രദേശത്ത് ചിതറി കിടപ്പുണ്ടായിരുന്നു. മിക്കതും കത്തിത്തീര്‍ന്ന അവസ്ഥയിലായിരുന്നു. രാജു പട്ടേലും സംഘവും കത്തിപ്പോകാത്ത ബാഗുകളും പെട്ടികളും മറ്റും പുറത്തേക്ക് എത്തിച്ചു.
പണവും സ്വര്‍ണവും പാസ്സ്പോര്‍ട്ടുകളും കത്തിപ്പോകാത്ത ഭഗവത് ഗീതയും അടക്കം അപകട സ്ഥലത്ത് നിന്ന് ഈ തിരച്ചില്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. യാത്രക്കാരുടേതായ 100 പവന് സ്വര്‍ണമാണ് ലഭിച്ചത്. മാത്രമല്ല കത്തിപ്പോകാതെ 80,000 രൂപ പണമായും ലഭിച്ചു. ചിലരുടെ പാസ്സ്പോര്‍ട്ടുകളും തീയില്‍പ്പെടാതെ കിട്ടിയിരുന്നു. പണവും സ്വര്‍ണവും അടക്കം അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച എല്ലാ വസ്തുക്കളും രാജു പട്ടേലും സംഘവും പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. 2008ല്‍ അഹമ്മദാബാദില്‍ തുടര്സ്ഫോടനങ്ങളുണ്ടായ സമയത്തും രാജു പട്ടേല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ടായിരുന്നു. പറ്റുന്ന സഹായം ചെയ്യാന്‍ സാധിക്കുന്നതില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് പട്ടേല്‍ പറയുന്നു.
അപകടത്തിന് ഇരയായ ആളുകളുടെ അവശേഷിക്കുന്ന എല്ലാ വസ്തുക്കളും രേഖപ്പെടുത്തി വെയ്ക്കുമെന്നും അവ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സാംഘ്വി പറഞ്ഞു. ജൂണ്‍ 12 വ്യാഴാഴ്ച നടന്ന അപകടത്തില്‍ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും വിമാനം തകര്‍ന്ന് വീണ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും അടക്കം 270 പേരാണ് മരണപ്പെട്ടത്. ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കുളളില്‍ തകര്‍ന്ന് വീണത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications