Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വിലയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വിലയും റെക്കോര്‍ഡില്‍; പാചക വാതകത്തിന് 906.50 രൂപ

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതക വില വര്‍ധനവും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സിലിണ്ടറിന് കൊച്ചിയിലെ വില 906.50യായി. ഈ വര്‍ഷം മാത്രം ഗാര്‍ഹിക സിലിണ്ടറിന് 205.50രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ വാണിജ്യ വാതക വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

1728 രൂപയായി തന്നെ തുടരുകയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം വര്‍ധിച്ചത് 409 രൂപയാണ്. അടിക്കടി വര്‍ധിക്കുന്ന പാചക വാതക വില കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. അന്ഥാരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങലുടെ വില ഉയരുന്നതാണഅ ആഭ്യന്തര വിപണിയില്‍ വില വരക്ക് കാരണമാകുന്നത്. ഇത് തന്നെയയാണ് പാചക വാതക വില വര്‍ധനക്കും കാരണമാകുന്നത്.

28

പാചക വാതക വില വര്‍ധനവിന് പിന്നാടെ പെട്രോള്‍ ഡിസല്‍ വിലയും വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപയായി ഉയര്‍ന്നു. പെട്രോളിന് 105 രൂപ 18 പൈസ, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്ന് തിരുവനന്തപുരത്ത് ഇന്ധന വില.

കൊച്ചിയില്‍ 103.12 പെട്രോളിനും ഡീസലിന് 96.47മാണ് ഇന്നത്തെ വില, കോഴിക്കോട് പെട്രോളിന് 103.57 ഡീസലിന് 96.68 മാണ് ഇന്നലെ വില. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 1.77 രൂപയും ഡീസലിന് 2.97 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോള്‍ ഡിസല്‍ വില ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 102.94, ഡീസലിന് 94.32 രൂപയുമായി വര്‍ധിച്ചു. മുംബൈയില്‍ പെട്രോളിന് 29 പൈസ വര്‍ധിച്ച് 108.96ല്‍ എത്തി നില്‍ക്കുന്നു. ഡീസലിന് 27 പൈസ വര്‍ധിച്ച് ഒരു ലിറ്ററിന് 99.17 രൂപയാണ് ഇന്ന്തതെ വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 29 പൈസ വര്‍ധിച്ച് ലിറ്ററിന് 103.65ഉം, ഡീസലിന് ലിറ്ററിന് 94..53 രൂപയുമാണ് വില. അതേസമയം ചെന്നൈയില്‍ വില വര്‍ധനവുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവ് തന്നെയാണ്. പെട്രോളിന് 100.49, ഡീസലിന് 95.93 രൂപയുമാണ് വില.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.

ഈ അടുത്ത് വന്ന ഇന്ധന വില വര്‍ധനവ് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങിളിലെല്ലാം പെട്രോള്‍ വില 100ന് മുകളിലാക്കിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ച്‌കൊണ്ടിരിക്കുകയാണ്. സര്‍്കകാര്‍ നികുതി കുറക്കാന്‍ തയ്യാറായല്‍ പെട്രോള്‍ ഡീയല്‍ വില വര്‍നവ് കുറക്കാന്‍ സാധിക്കുമെന്ന് ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശ്വാസമാകുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. നിലവില്‍ രാജ്യത്തെ പകുതി സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ പിന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഡീസല്‍ നിരക്കും സെഞ്ച്വറിക്കടുത്താണ്. ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ നിറവേറ്റുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയിലെ ചെറിയ ചലനം പോലും ഇന്ത്യയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

Recommended Video

cmsvideo
    Why Fuel Price Continuously Rising in India?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+