കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഹാരം വ്യക്തിപരം!! ഭരണഘടന വിലക്കിയാല്‍ ഒഴിവാക്കണം!! ബീഫ് വിവാദത്തില്‍ വെങ്കയ്യ !!

എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് കഴിക്കുന്ന ആളാണ്. ഭക്ഷണം ഒരാളുടെ വ്യക്തിപരമായ വിഷയമാണ്. എന്നാല്‍ ഭരണഘടന ആ ഭക്ഷണം വിലക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്- വെങ്കയ്യ നായിഡു പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ഹൈദരാബാദ്: മലപ്പുറം ഉപ തിരഞ്ഞെടുപ്പിനിടെ ഉയര്‍ന്ന ബീഫ് വിവാദം ദേശീയ തലത്തിലും ചര്‍ച്ചയായിരിക്കുകയാണ്. വിഷയം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കേന്ദ്രത്തിലെ പ്രമുഖരും വിഷയത്തില്‍ പ്രതികരിച്ച് തുടങ്ങി. ഭക്ഷണം ഒരാളുടെ വ്യകതിപരമായ വിഷയമാണെന്നാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറയുന്നത്. എന്നാല്‍ ഭരണഘടന വിലക്കിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാകും നല്ലതെന്നും വെങ്കയ്യ പറയുന്നു.

എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് കഴിക്കുന്ന ആളാണ്. ഭക്ഷണം ഒരാളുടെ വ്യക്തിപരമായ വിഷയമാണ്. എന്നാല്‍ ഭരണഘടന ആ ഭക്ഷണം വിലക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്- വെങ്കയ്യ നായിഡു പറയുന്നു.

venkaiah naidu

ചില മേഖലകളില്‍ ചില കാര്യങ്ങള്‍ എല്ലാവരും ബഹുമാനിച്ചേ മതിയാവൂ. സംസ്ഥാനത്തെ ഭരണഘടന നിരോധിച്ചിരിക്കുന്നത് പാലിക്കണം. നിയമം അനുസരിക്കണം- വെങ്കയ്യ നായിഡു പറയുന്നു. താന്‍ പക്ക മാംസഭുക്കാണെന്നും വെങ്കയ്യ പറഞ്ഞു. അത് തുടരുക തന്നെ ചെയ്യുമെന്നും വെങ്കയ്യ പറയുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുമ്പോഴാണ് വെങ്കയ്യയുടെ പ്രതികരണം. നേരത്തെ മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ വച്ചാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് ബീഫ് വിഷയത്തില്‍ നിപാട് വ്യക്തമാക്കിയത്.

ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്കാരും വോട്ട് തരാതിരിക്കരുതെന്ന് ശ്രീപ്രകാശ് പറഞ്ഞിരുന്നു. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞിരുന്നു.

English summary
Food is a personal choice but one should avoid consuming what is restricted in the Constitution, Union Minister M Venkaiah Naidu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X