കമിതാക്കള്‍ തമ്മില്‍ തര്‍ക്കം: മധ്യസ്ഥതക്ക് എത്തിയ ഡെലിവറി ബോയ് യുവതിയെ മര്‍ദിച്ചു
ഭുവനേശ്വര്‍: പ്രണയിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ ഫുഡ് ഡെലിവറി ബോയ്ക്ക് മര്‍ദനം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇന്ദിര പാര്‍ക്കില്‍ എത്തിയ പ്രണയിതാക്കള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
യുവതി യുവാവിനെ വഴക്കു പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കല്ലുകള്‍കൊണ്ട് യുവതി യുവാവിനെ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രശ്‌നങ്ങള്‍ കണ്ട് ജനം പ്രദേശത്ത് ഓടിക്കൂടി. തുടര്‍ന്ന് ആളുകള്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടതോടെ വീണ്ടും യുവതി പ്രകോപിതയായി. ആളുകളില്‍ നിന്ന് ഫോണുകള്‍ തട്ടിപ്പറിക്കാനും യുവതി ശ്രമിക്കുന്നുണ്ട്.

ഈ സമയത്താണ് ഫുഡ് ഡെലിവറി ബോയ് അവിടെയെത്തുന്നത്. സംഭവത്തില്‍ ഇയാള്‍ മധ്യസ്ഥതക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് ഡെലിവറി ബോയുമായി യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഡെലിവറി ബോയിയെയും യുവതി അസഭ്യ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി ബോയ് യുവതിയെ മര്‍ദിക്കുകയായിരുന്നു.
ഈ സമയത്ത് ആള്‍ക്കൂട്ടം ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേ സമയം ഇരുവരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേ സമയം സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമ ശങ്കര്‍ വ്യക്തമാക്കി.












Click it and Unblock the Notifications