കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ ഭക്ഷണം കണ്ടാലറിയാം, വിദേശികളാണെന്ന്... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

Google Oneindia Malayalam News

ഭോപ്പാല്‍: ഭക്ഷണം നോക്കി തൊഴിലാളികളെ വിദേശികളാണെന്ന് പ്രഖ്യാപിച്ച ബിജെപി ദേശീയ നേതാവ് വിവാദത്തില്‍. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ ആണ് നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണം നോക്കി അവര്‍ ബംഗ്ലാദേശികളാണെന്ന് ആരോപിച്ചത്. തന്റെ വീട്ടില്‍ നിര്‍മാണ ജോലിക്ക് വന്ന തൊഴിലാളികളുടെ ഭക്ഷണ രീതി ഞാന്‍ ശ്രദ്ധിച്ചു. അത് കണ്ടപ്പോള്‍ അവര്‍ ബംഗ്ലാദേശികളാണെന്ന തോന്നി- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിജയവര്‍ജിയ.

Kail

വീടിനോട് ചേര്‍ന്ന് അടുത്തിടെ പുതിയ മുറി നിര്‍മിച്ചിരുന്നു. ജോലിക്ക് വന്ന ചില തൊഴിലാളികള്‍ പോഹ (അരി പത്തിരി) യാണ് കഴിച്ചത്. അത് കണ്ടാലറിയാം അവര്‍ ഇന്ത്യക്കാരല്ലെന്ന്. സൂപ്പര്‍വൈസറുമായും കോണ്‍ട്രാക്ടറുമായും താന്‍ സംസാരിച്ചു. തൊഴിലാളികള്‍ ബംഗ്ലാദേശികളാണ് എന്ന സംശയമുണ്ടെന്നും വിജയവര്‍ജിയ പറഞ്ഞു. വിജയവര്‍ജിയയുടെ പ്രസ്താവന വാര്‍ത്തയായതോടെ പോഹ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?

രണ്ടുദിവസത്തിന് ശേഷം തൊഴിലാളികള്‍ തന്റെ വീട്ടിലെ ജോലി അവസാനിപ്പിച്ചു. ഞാന്‍ പോലീസില്‍ പരാതിപ്പെട്ടില്ല. നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു ബംഗ്ലാദേശി ഭീകരവാദി തന്നെ നോക്കി നടക്കുന്നുണ്ടെന്നും വിജയ വര്‍ജിയ പറഞ്ഞു.

ഞാനെവിടെ പോലായും ആറ് സായുധരായ പോലീസുകാര്‍ തന്നോടൊപ്പമുണ്ടാകും. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ താല്‍പ്പര്യമാണ്. ആശങ്ക പരത്തരുത്. യഥാര്‍ഥ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ലക്ഷ്യം. വിദേശികള്‍ രാജ്യത്തേക്ക് എത്തുന്നത് ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും കൈലാഷ് വിജയവര്‍ജിയ പറഞ്ഞു.

അധ്യാപികയെ കൊലപ്പെടുത്തിയത് ബക്കറ്റ് വെള്ളത്തില്‍ മുക്കി; അധ്യാപകനും ഡ്രൈവറും കസ്റ്റഡിയില്‍അധ്യാപികയെ കൊലപ്പെടുത്തിയത് ബക്കറ്റ് വെള്ളത്തില്‍ മുക്കി; അധ്യാപകനും ഡ്രൈവറും കസ്റ്റഡിയില്‍

നേരത്തെ സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവരെ 'വസ്ത്രം നോക്കി മനസിലാക്കാം അവര്‍ ഏത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന്' എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും വിവാദമായിരുന്നു. പിന്നീട് ഒട്ടേറെ പ്രമുഖര്‍ ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചാണ് മോദിയുടെ പ്രസ്താവനയിലുള്ള പ്രതിഷേധം അറിയിച്ചത്.

English summary
Food Habits Revealed Workers Were Bangladeshi: BJP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X