ചോറ് ഇവിടെ കൂറ് അയൽ രാജ്യത്തോട്, കുറുക്കനേക്കാളും നല്ലത് നായ, നസറുദ്ദീൻ ഷാക്കെതിരെ കങ്കണ
ന്യൂ ഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ നസ്സറുദ്ദീന്‍ ഷായ്‌ക്കെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നസ്സറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് കങ്കണ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
എല്ലാവരും ആരുടെയെങ്കിലുമൊക്കെ നായ്ക്കളാണ്. എന്നാല്‍ എനിക്ക് ഭക്ഷണം തരുന്ന എന്റെ രാജ്യത്തിന് വേണ്ടിയാണ് പൊരുതുന്നത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നസീര്‍ സാബ് ഈ രാജ്യത്തെ ഭക്ഷണം കഴിക്കുകയും അയല്‍രാജ്യത്തിന് വേണ്ടി പൊരുതുകയും ചെയ്യുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ കങ്കണ കുറിച്ചിരിക്കുന്നത്.
ഇന്നത്തെ കാലത്ത് മനുഷ്യനെ പട്ടിയെന്ന് വിളിക്കുന്നത് ഒരു നല്ല കാര്യമാണ്. കാരണം അവ വിശ്വസ്തരും ഓമനത്തമുളളവരുമാണ്. നസറുദ്ദീനെ പോലെ ഒരു കുറുക്കനായിരിക്കുന്നതിലും നല്ലത് ഒരു നായയായിരിക്കുന്നത് തന്നെയാണ് എന്നും കങ്കണ കുറിച്ചു. നസ്സറുദ്ദീന്‍ ഷായ്‌ക്കെതിരെ നടനും ഗായകനുമായ പീയുഷ് മിശ്ര നടത്തിയ വിമര്‍ശനം പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

ജന്തര്‍ മന്തറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സിജെപി പ്രക്ഷോഭത്തില്‍ സജീവ പ്രതികരണം നടത്തിയ നസ്സറുദ്ദീന്‍ ഷാ ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തില്‍ മൗനം പാലിക്കുന്നു എന്ന് പീയുഷ് മിശ്ര വിമര്‍ശിച്ചിരുന്നു. സിജെപി പ്രക്ഷോഭത്തില്‍ പ്രതികരിക്കാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നസ്സറുദ്ദീന്‍ ഷാ നടത്തിയ രൂക്ഷ പ്രതികരണം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു പീയുഷ് മിശ്രയുടെ വിമര്‍ശനം.
എല്ലിന്‍ കഷണം കടിച്ച് പിടിച്ചിരിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല. എല്ലിന്‍ കഷണം വായില്‍ നിന്ന് താഴെ വീണാലോ അല്ലെങ്കില്‍ അതിന്റെ പല്ല് തകര്‍ത്താലോ മാത്രമാണ് നായ്ക്കള്‍ കുരയ്ക്കുക എന്നൊരു ചൊല്ലുണ്ട് എന്നാണ് സിജെപി പ്രക്ഷോഭത്തില്‍ ബോളിവുഡിന്റെ മൗനത്തിന് എതിരെ നസ്സറുദ്ദീന്‍ ഷാ തുറന്നടിച്ചത്. എന്നാല്‍ ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുമ്പോള്‍ വായില്‍ എല്ലിന്‍ കഷണമുളള ഏത് നായ്ക്കളാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്നാണ് പിയൂഷ് മിശ്രയുടെ ചോദ്യം.




Click it and Unblock the Notifications