ഭക്ഷ്യ വിലവർധനവ്; ദരിദ്ര രാജ്യങ്ങളെ മറക്കരുതെന്ന് ഇന്ത്യ
ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പിലും വിവേചനത്തിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഭക്ഷ്യവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് ഇടയിൽ ദരിദ്ര രാജ്യങ്ങളെ മറക്കരുത് എന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. കോവിഡ് സമയത്ത് കണ്ട വിവേചനം ഈ സാഹചര്യത്തിൽ തുടരരുത്. ദരിദ്ര രാജ്യങ്ങൾ പലതും കോവിഡിനെതിരായ വാക്സിന്റെ പ്രാരംഭ ഡോസുകൾക്ക് ബുദ്ധിമുട്ടിയപ്പോൾ സമ്പന്ന രാജ്യങ്ങൾ പലരും ആവശ്യത്തിലധികം വാക്സിൻ ഉത്പാദിപ്പിച്ചിരുന്നു എന്നും ഇന്ത്യ കുറ്റപ്പെടുത്തി. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 'ആഗോള ഭക്ഷ്യ സുരക്ഷാ കോൾ ടു ആക്ഷൻ' എന്ന വിഷയത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ ആണ് ഇന്ത്യ ഇക്കാര്യങ്ങൾ പറഞ്ഞത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു യോഗത്തിലെ ഇന്ത്യൻ പ്രതിനിധി.
ഗോതമ്പിന്റെ ആഗോള വിലയിലെ പെട്ടെന്നുള്ള വർധനവ് ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. "നമ്മുടെ ഭക്ഷ്യസുരക്ഷയും നമ്മുടെ അയൽ രാജ്യങ്ങളും മറ്റ് ദുർബല രാജ്യങ്ങളും അപകടത്തിലാക്കുന്നു." എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. "ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇക്വിറ്റി, താങ്ങാനാവുന്ന വില, പ്രവേശനക്ഷമത എന്നിവയുടെ പ്രാധാന്യം നാമെല്ലാവരും വേണ്ടത്ര വിലമതിക്കേണ്ടത് ആവശ്യമാണ്" എന്നും അദ്ദേഹം പറഞ്ഞു.

ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യഥാർത്ഥ ആവശ്യക്കാരായ രാജ്യങ്ങളെ സഹായിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷയിലെ പ്രതികൂല ആഘാതം ഫലപ്രദമായി ലഘൂകരിക്കുകയും ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങളിൽ നിന്ന് ദുർബലരായവരെ കുഷ്യൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ അയൽരാജ്യങ്ങളും ആഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആയിരക്കണക്കിന് മെട്രിക് ടൺ ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ എന്നിവയുടെ രൂപത്തിൽ ഞങ്ങൾ ഭക്ഷ്യസഹായം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ മാനുഷിക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ അവർക്കായി 50,000 മെട്രിക് ടൺ ഗോതമ്പ് സംഭാവന ചെയ്തു എന്നും മന്ത്രി പറഞ്ഞു.
കടുത്ത ചൂടിനെ തുടർന്ന് ഗോതമ്പിന്റെ കൃഷിയിൽ ഒരുപാട് നാശം സംഭവിച്ചിരുന്നു. പിന്നാലെ വിലയും ഉയർന്നു. വീണ്ടും വില ഉയരാതിരിക്കാനാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പണപ്പെരുപ്പം തടയാനും ഭക്ഷ്യക്ഷാമം നേരിടുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഈ നടപടി അനിവാര്യമായിരുന്നു എന്നും മന്ത്രി പറഞ്ഞു. അതേ സമയം കേന്ദ്രസർക്കാരിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ ഗോതമ്പ് കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് പറഞ്ഞിരുന്നു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ വന്നാൽ അവരെ സഹായിക്കുമെന്നും ഇവർ വ്യക്തമാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications