കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമയത്ത് ഭക്ഷണം നല്‍കിയില്ല; തമിഴ്‌നാട്ടില്‍ രണ്ട് റോട്ട്‌വീലര്‍ നായ്ക്കള്‍ വയോധികനെ കടിച്ചുകൊന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍ ജില്ലയില്‍ റോട്ട്വീലര്‍ നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. ചിദംബരത്തെ ഒരു ഫാമിലാണ് സംഭവം. 58കാരനായ ജീവാനന്ദമാണ് മരണപ്പെട്ടത്. ഫാമിലെ ജീവനക്കാരനായ ഇദ്ദേഹം രണ്ട് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം.

dog

കോണ്‍ഗ്രസ് നേതാവ് എന്‍ വിജയസുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കറോളമുള്ള ഫാമിലാണ് കെ ജീവാനന്ദം ജോലി ചെയ്യുന്നത്. 2013 മുതല്‍ ഇദ്ദേഹം ഇവിടുത്തെ ജീവനക്കാരനാണ്. ഫാമിലെ സുരക്ഷയ്ക്ക് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജയസുന്ദരം രണ്ട് റോട്ട്വീലര്‍ നായ്ക്കളെ വാങ്ങിയത്. വിളകള്‍ സംരക്ഷിക്കുന്നതിന് ജീവാനന്ദത്തെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു നായ്ക്കളെ വാങ്ങിയത്.

സ്ഥിരമായി രാവിലെ ജീവാനന്ദം തന്നെയാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. എന്നാല്‍ സംഭവം നടക്കുന്ന ചൊവ്വാഴ്ച ജീവാനന്ദം എത്താന്‍ കുറച്ചു വൈകിയിരുന്നു. തുടര്‍ന്ന് ഭക്ഷണം കൊടുക്കാന്‍ കൂട് തുറന്നപ്പോള്‍ ജീവാനന്ദത്തെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പേടിച്ച് ജീവാനന്ദം ഒടിയെങ്കിലും നായ്ക്കള്‍ പിറകെ വന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും തലയ്ക്കുമാണ് കടിയേറ്റത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ ജീവാനന്ദം കൊലപ്പെടുകയായിരുന്നു.

പ്രവചനാതീതമായ സ്വഭാവം വച്ച് പുലര്‍ത്തുന്ന നായ്ക്കളാണ് റോട്ട്വീലര്‍. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റൊമാനിയ, ഉക്രെയ്ന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്നു. യുഎസിലെ ചില സംസ്ഥാനങ്ങളിലും ഇതിനെ നിരോധിച്ചിട്ടുണ്ട്.

മദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തലമദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല

 സിഡി കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്തവർക്ക് മന്ത്രിസ്ഥാനം: യെഡിയൂരപ്പയ്ക്കെതിരെ തിരിഞ്ഞ് നേതാക്കൾ സിഡി കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്തവർക്ക് മന്ത്രിസ്ഥാനം: യെഡിയൂരപ്പയ്ക്കെതിരെ തിരിഞ്ഞ് നേതാക്കൾ

ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്

English summary
food not provided on time; An elderly man was bitten to death by two Rottweiler dogs in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X