കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്ലേനിയല്‍സിന്റെ വരുമാനം തിന്നുതീര്‍ക്കുന്നത് ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍, ആപ്പുകളുടെ വളര്‍ച്ച 28 ശതമാനത്തോളം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ന്യൂ ജനറേഷന്റെ വരുമാനം മുഴുവൻ തിന്നുതീര്‍ക്കുന്നത് #FoodOrderingApps | Oneindia Malayalam

ദില്ലി: സ്വിഗിയും ഊബര്‍ ഈറ്റ്‌സും സൊമാറ്റോയുമാണ് ഇന്ത്യയിലെ മില്ലേനിയല്‍സിന്റെ പേഴ്‌സ് കാലിയാക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ഈ ആപ്പുകള്‍ റെസ്റ്റോറന്റ് സംസ്‌കാരം ഒഴിവാക്കി പകരം വീട്ട് പടിക്കല്‍ റെസ്‌റ്റോറന്റ് ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്. ഒരോ നിമിഷത്തിനു പോലും വിലയുള്ള പുതിയ തലമുറ ഇത്തരം ആപ്പുകളിലേക്ക് ചേക്കേറാന്‍ കാരണവും ഇത്തരം ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ നല്കുന്ന സമയലാഭം തന്നെയാണ്.

<strong>ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്</strong>ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്

വീട്ടിലെത്തുമ്പോള്‍ അമ്മ ഭക്ഷണം തയ്യാറാക്കി വെയ്ക്കുന്നപോലെയാണ് ഈ ആപ്ുകള്‍ ഒറ്റ ക്‌ലിക്കില്‍ ചൂടന്‍ ഭക്ഷണം മുന്നില്‍ വരുന്നതാണ് പുതിയ തലമുറയുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഇത്തരം ആപ്പുകള്‍ കൊണ്ടുപോകുന്നത്. ഗ്യാസ് കണക്ഷന്‍ മുതല്‍ എല്ലാം അടുക്കളയിലേക്ക് ഒരുക്കുന്നതിന്റെ അങ്കലാപ്പും മില്ലേനിയല്‍സിനെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. തിരക്കുപിടിച്ച ജീവിതചര്യയ്ക്കിടയില്‍ ഭക്ഷണമൊരുക്കാന്‍ കഷ്ടപ്പെടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ രംഗപ്രേവേശനം ചെയ്യുന്നത്.

817-food-11-

റെഡി ടു ഈറ്റ് ആപ്പ് ഭക്ഷണവിതരണത്തില്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 30 നാല്‍പതും പിന്നിട്ട ജെന്‍ എക്‌സിനേക്കാള്‍ കൂടുതലും മില്ലേനില്‍സ്ാണ് ഇത്തരമ ആപ്പുകളെ ആശ്രയിക്കുന്നത്. 60 ശതമാനത്തിലധികം മില്ലേനില്‍സ് ഇത്തരത്തിലുള്ള ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. തിരക്കു മാത്രമല്ല വ്യത്യസ്ത രുചികള്‍ തേടാനുള്ള പ്രവണതയും ഫുഡ് ഓര്‍ഡറിങ് ആപ്പുകളുടെ സ്വീകാര്യത കൂട്ടാന്‍ കാരണം.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്,ടെക്‌നോപാര്‍ക്ക് എന്നിവ സംയുക്തമായി നടത്തിയ പഠനത്തില്‍ വരുമാനത്തിലെ ഏറിയ പങ്കും ഭക്ഷണത്തിനായി ചെലവാക്കുന്നതായി കണ്ടെത്തി. പഴയ തലമുറയെ അപേക്ഷിച്ച് പുറത്തുനിന്‌നും ഭക്ഷണം കഴിക്കുന്നതില്‍ പുതിയ തലമുറയ്ക്കുള്ള പ്രവണത വര്‍ധിക്കുകയാണ്.

English summary
Food ordering apps eating the income of Indian millennials, food ordering apps shows a sudden uprising in their income.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X