കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നിരവധി പേർ ആശുപത്രിയിൽ

Google Oneindia Malayalam News

വയനാട്: വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകൾക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.

ദുരിതാശ്വാസ നിധി തോന്നിയത് പോലെയോ? നുണപ്രളയം... വസ്തുതകൾ ഇങ്ങനെയാണ്ദുരിതാശ്വാസ നിധി തോന്നിയത് പോലെയോ? നുണപ്രളയം... വസ്തുതകൾ ഇങ്ങനെയാണ്

ബലിപെരുന്നാൾ ദിനമായിരുന്നതിനാൽ ജില്ലയിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയവർ കൊണ്ടുവന്ന ഭക്ഷണം വിതരണം ചെയ്തിരുന്നു. പനമരം നീർവാരം സ്കൂളിലെ ക്യാമ്പിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് നീർവാരം സ്കൂളിൽ ഭക്ഷണം വിതരണം ചെയ്തത്.

wayanad

അതേസമയം സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 83 ആയി. മലപ്പുറം കവളപ്പാറയിൽ മാത്രം തിങ്കളാഴ്ച 6 മൃതദേഹം കണ്ടെത്തി. ആറ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്, ഒരു ജില്ലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്.

English summary
Food poisoning in relief camp of Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X