കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് ഗോതമ്പും 3 രൂപയ്ക്ക് അരിയും

  • By Neethu
Google Oneindia Malayalam News

ലെഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കി. ഇനി മുതല്‍ പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് ഗോതമ്പും 3 രൂപയ്ക്ക് അരിയും ലഭിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. ചെവ്വാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഇതുവരെ അന്ത്യോദയ എന്ന പദ്ധതിയ്ക്ക് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് ആനൂകൂല്യം ലഭിച്ചിരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബിപിഎല്‍, എപിഎല്‍ കുടുംബങ്ങള്‍ കൂടുതല്‍ തുകയ്ക്കാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്.

11-1441957059-uttarpradeshmap

ഭക്ഷ്യ സുരക്ഷാ നിയമം ജനുവരി 1 മുതല്‍ 28 ജില്ലകളില്‍ നടപ്പില്‍ വരുത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ 75 ജില്ലകളിലേക്കും നിയമം വ്യാപിപ്പിച്ചു. ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി സുധീര്‍ ഗര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ മാസത്തോടെ നിയമം പൂര്‍ണ്ണമായും നടപ്പില്‍ വരുത്താന്‍ സാധിക്കും എന്നാണ് പറയുന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ആഗ്രാ, ബസ്തി, മെയിന്‍പുരി, ലെഖ്‌നൗ, മീറട്ട്, കാണ്‍പൂര്‍ ഹപ്പൂര്‍, കാണ്‍പൂര്‍ സിറ്റി എന്നിങ്ങനെ 28 സംസ്ഥാനങ്ങളില്‍ ആനുകൂല്യം ലഭിക്കാന്‍ തുടങ്ങി.

English summary
The Food Security Act is set to be implemented across Uttar Pradesh from Tuesday, an official said. Once the act comes into effect, poor families will get wheat at Rs. 2 and rice at Rs. 3 per kg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X