കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പോലുമറിയാതെ അറിയാതെ നിങ്ങള്‍ വിഷം കഴിക്കുന്നു, കേട്ടാല്‍ ഞെട്ടും!

പേപ്പറില്‍ പൊതിഞ്ഞ ഭക്ഷണങ്ങളില്‍ മാരക വിഷമുണ്ടെന്ന്ഭക്ഷ്യ സുരക്ഷ അതോറിറ്റി. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ആരോഗ്യകാര്യങ്ങളില്‍ ഏറെ ആശങ്കയുള്ളവരാണ് നമ്മളില്‍പ്പലരും. അതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതിന്റെ ഗുണ നിലവാരത്തിലും അങ്ങേയറ്റം ശ്രദ്ധിക്കാറുമുണ്ട്. കൊളസ്ട്രോളിനെ ഭയന്ന് എണ്ണപ്പലഹാരങ്ങള്‍ കഴിക്കുന്നവര്‍ പലപ്പോഴും എണ്ണ കളയുന്നതിനായി അവ പത്രക്കടലാസില്‍ പൊതിഞ്ഞ് പിഴിയാറുണ്ട്. കൂടാതെ ബേക്കറികളില്‍ നിന്ന് പേസ്ട്രി പോലുള്ള ഭക്ഷണം പാക്ക് ചെയ്യുന്നത് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളിലുമാണ്. ഇത്തരം ശീലങ്ങളിലൂടെ നിങ്ങളിലേക്ക് മാരകവിഷം എത്തുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

പത്രക്കടലാസില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നവര്‍ അവരറിയാതെ തന്നെ വിഷമാണ് കഴിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര അതോറിറ്റി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പത്രക്കടലാസിലെ വിഷം

പത്രക്കടലാസിലെ വിഷം

പേപ്പറില്‍ പൊതിഞ്ഞ ആഹാരം കഴിക്കുമ്പോള്‍ നാമറിയാതെ മാരക വിഷം നമ്മുടെ ഉള്ളിലേക്ക് കടക്കുന്നുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യഗുണനിലവാര അതോറിറ്റി പറയുന്നത്. പേപ്പറിലെയും അതിലെ മഷിയിലെയും മാരക വിഷം ഉള്ളില്‍ ചെല്ലുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

 ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി പറയുന്നത്

ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി പറയുന്നത്

പത്രക്കടലാസില്‍ നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതും അതില്‍ വച്ച് കഴിക്കുന്നതും ഒഴിവാക്കാന്‍ ഉടന്‍ നടപടി എടുക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. പലവസ്തുക്കളും പത്രക്കടലാസില്‍ നേരിട്ട് പൊതിയുന്നത് നമ്മുടെ രീതിയാണെന്നും ഇത് നല്ല ശീലമല്ലെന്നും അതോറിറ്റി പറയുന്നു.

 പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നത് ശീലം

പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നത് ശീലം

ചെറിയ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണം ഇത്തരത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുന്ന രീതി സാധാരണമാണെന്ന് ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി പറയുന്നു. വളരെ വൃത്തിയായി പാചകം ചെയ്ത ഭക്ഷണം പോലും ഇത്തരത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് നല്‍കിയാല്‍ വിഷമയമാകുന്നുണ്ടെന്നാണ് പറയുന്നത്.

കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍

കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍

ആഹാരം ഇലയില്‍ പൊതിഞ്ഞുകൊണ്ടു പോകുന്നത് നമ്മുടെ ശീലമാണ്. ഇത്തരത്തില്‍ ഇലയില്‍ പൊതിഞ്ഞ ശേഷം പേപ്പറില്‍ പൊതിയുന്നതിനിടെ ഇല കീറിയാല്‍ ആഹാരം പേപ്പറില്‍ സ്പര്‍ശിക്കുന്നതു പോലും അപകടകരമാണെന്നാണ് ഭക്ഷ്യ അതോറിറ്റി പറയുന്നത്. എല്ലാപ്രായത്തിലുള്ള ജനങ്ങളെയും ഇത് ബാധിക്കുമെന്നും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും അതോറിറ്റി പറയുന്നു.

ബോധവത്കരണം

ബോധവത്കരണം

പേപ്പറുകളും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും നിര്‍മ്മിക്കുമ്പോള്‍ മാലിന്യവും ചേര്‍ക്കാറുണ്ട്.അതിനാല്‍ ഇവയില്‍ ഭക്ഷ്യവസ്തുക്കള്‍ സ്പര്‍ശിക്കുന്നത് വളരെ അപകടമാണ്. മാത്രമല്ല, മാരക രാസവസ്തുക്കള്‍ അച്ചടി മഷിയില്‍ ഉണ്ട്. പലരോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന സൂക്ഷ്മ ജീവികളും പത്രക്കടലാസുകളില്‍ ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി ബോധവത്കരണം നടത്തണമെന്നും അതോറിറ്റി പറയുന്നു.

English summary
food wrapped up in news paper is poisonous says food security authority. directed for campaign to states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X