കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ നടപ്പാലം തകർന്നു; അഞ്ച് മരണം, 36 പേർക്ക് പരിക്കെന്ന് റിപ്പോർട്ട്!!

Google Oneindia Malayalam News

മുംബൈ: മുംബൈ റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു, മുപ്പത്താറിലധികം പേർക്ക്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ
നിരവധി പേർ കുരുങ്ങി കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

<strong>മോദിയേയും അംബാനിയെയും ജയിലിലടച്ച് നീതി നടപ്പാക്കും; അധികാരത്തിലെത്തിയാല്‍ നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുറ്റവാളിയെയും അനുവദിക്കില്ലെന്ന് രാഹുല്‍</strong>മോദിയേയും അംബാനിയെയും ജയിലിലടച്ച് നീതി നടപ്പാക്കും; അധികാരത്തിലെത്തിയാല്‍ നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുറ്റവാളിയെയും അനുവദിക്കില്ലെന്ന് രാഹുല്‍

അഞ്ച് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Accident

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽക്കാൻ ഉത്തരവായി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നൽകും. റെയില്‍വേ പ്ലാറ്റ്‌ഫോമിനേയും ബിടി പാതയേയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം.

English summary
Foot Overbridge That Collapsed Near Mumbai's CST Was Under Repair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X