കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള വർധനവ് ഇല്ലാതെ റിലയന്‍സ് ഉടമ മുകേഷ് അംബാനി, 12 വർഷമായി ഒരു മാറ്റവും ഇല്ലാതെ അംബാനിയുടെ ശമ്പളം

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഏറ്റവും ധനവാനായ റിലയന്‍സ് ഉടമ മുകേഷ് അംബാനി ലോകത്തിലെ തന്നെ ധനവാന്മാരില്‍ മുന്നിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി പക്ഷെ കഴിഞ്ഞ 12 വര്‍ഷമായി ഒരേ ശമ്പളമാണ് വാങ്ങിച്ച് കൊണ്ടിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷക്കാലമായി 15 കോടി രൂപയാണ് ശമ്പള ഇനത്തില്‍ മുകേഷ് അംബാനി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. 2008-2009 കാലഘടത്തില്‍ നിശ്ചയിച്ച ഈ ശമ്പളമാണ് 2019ലും മുകേഷ് അംബാനിക്ക് ലഭിക്കുന്നത്.

അലവന്‍സുകള്‍, അടിസ്ഥാന ശമ്പളം എന്നിവ ഉള്‍പ്പെടെയാണിത്. മുകേഷ് അംബാനിയുടെ ബന്ധുക്കളും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുമായ നിഖിലിനും ഹിതാല്‍ മേസ്വാനി അടക്കമുളളവര്‍ക്കും ശമ്പള വര്‍ധനവുണ്ട്. സ്വയം ഒരു മാതൃക സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കമ്പനി ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി ശമ്പളം കൂട്ടാത്തത് എന്നാണ് റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

ambani

2018-19 സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അംബാനിയുടെ ശമ്പളവും അലവന്‍സുകളും അടക്കമുളള തുക 4.45 കോടിയാണ്. ഇതാകട്ടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുമാണ്. 2017-18 വര്‍ഷത്തില്‍ മുകേഷ് അംബാനിക്ക് ശമ്പള ഇനത്തില്‍ 4.49 കോടി രൂപയായിരുന്നു ലഭിച്ചത്. കമ്മീഷന്‍ ഇനത്തില്‍ 9.53 കോടി രൂപ ലഭിച്ചു.

മറ്റിനങ്ങളില്‍ 31 ലക്ഷം രൂപയും റിട്ടയര്‍മെന്റ് ബെനഫിറ്റ്‌സായി 71 ലക്ഷം രൂപയും ലഭിച്ചു. നിഖില്‍ ആറ് മേസ്വാനിക്കും ഹിതാല്‍ ആര്‍ മേസ്വാനിക്കും 2018-19 വര്‍ഷത്തില്‍ 20.57 കോടിയായി ശമ്പളം വര്‍ധിച്ചു. മുകേഷ് അംബാനിയുടെ ഭാര്യയും കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളുമായ നിത അംബാനിക്ക് കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചത് 1.65 കോടി രൂപയാണ്. സിറ്റിംഗ് ഫീസായി കഴിഞ്ഞ വര്‍ഷം 6 ലക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 7 ആയി ഉയര്‍ന്നു.

English summary
Mukesh Ambani has no salary hike for 12 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X