കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയുടെ ഭരണത്തലവന്‍ ഗവര്‍ണ്ണര്‍ തന്നെയെന്ന് കെജ്രിവാളിനോട് കോടതി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ദില്ലിയുടെ ഭരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെജ്രിവാളിന് തിരിച്ചടി. ദില്ലിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് സിങ് തന്നെയെന്നാണ് ദില്ലി ഹൈക്കോടതി വിധിച്ചത്. കെജ്രിവാളും ഗവര്‍ണ്ണറും തമ്മിലുളള പോര് പലപ്പോളും ഇതിനു മുന്‍പ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഗവര്‍ണ്ണര്‍ തന്റെ രാഷ്ട്രീയ യജമാനന്മാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് കെജ്രിവാള്‍ പ്രസ്താവിച്ചത്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ദില്ലി സര്‍ക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എഎപി സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

കോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞുകോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞു

kejriwal-09

ഇതിനെ തുടര്‍ന്ന് ദില്ലിയിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ കേന്ദ്രത്തിനും ദില്ലി സര്‍ക്കാറിനുമായി വിഭജിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

English summary
Arvind Kejriwal's claims to what powers he is entitled to as Chief Minister of Delhi have been shot down today in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X