കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട മോദീ.. ഇതും കാണണം, പണം അസാധുവാക്കല്‍ പാളിപ്പോയ രാജ്യങ്ങളുടെ അവസ്ഥ

നോട്ട് നിരോധനം നേരത്തെ നടപ്പിലാക്കിയ വികസിത രാഷ്ട്രങ്ങളുടെ നീക്കം തികഞ്ഞ പരാജയമായിരുന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കള്ള നോട്ടിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണ ജനങ്ങളെ ഇതിനകം തന്നെ വലച്ചു കഴിഞ്ഞു. ഒറ്റ രാത്രി കൊണ്ട് അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പൊതുജനങ്ങള്‍. നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്ന് ഒമ്പത് ദിവസത്തോളമായിട്ടും ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുമ്പിലുള്ള ക്യൂവിന്റെ നീളം കുറഞ്ഞിട്ടില്ല.

എന്നാല്‍ ഇന്ത്യ ഇപ്പോള്‍ നനേരത്തെ നടത്തിയ വികസിത രാഷ്ട്രങ്ങളുടെ നീക്കം തികഞ്ഞ പരാജയമായിരുന്നുടപ്പിലാക്കിയ നീക്കം . ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരത്തെ ഈ സാഹചര്യങ്ങളുമായി കൂട്ടിവായിക്കേണ്ടത് അനിവാര്യമാണ്.

 റഷ്യയില്‍ എന്ത് സംഭവിച്ചു!

റഷ്യയില്‍ എന്ത് സംഭവിച്ചു!

1991ല്‍ മിഖെയ്ല്‍ ഗോര്‍ബച്ചേവിന്റെ ഭരണകാലത്താണ് രാജ്യത്തേക്കുള്ള കള്ളപ്പണത്തിന്റെ വരവ് തടയുന്നതിനായി മൂല്യമേറിയ റൂബിള്‍ ബില്ലുകള്‍ റഷ്യ അസാധുവാക്കിയത്. 50, 100 റൂബിളുകളായിരുന്നു അസാധുവാക്കിയത്. ഇതോടെ രാജ്യത്തെ മൂന്നിലൊന്ന് ശതമാനം പണത്തിന്റെ ക്രയവിക്രയം തടസ്സപ്പെടുകയായിരുന്നു. എന്നാല്‍ നീക്കം രാജ്യത്തെ നാണയപ്പെരുപ്പം തടയുന്നതില്‍ പരാജയപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥ തകരുന്നതിനും ഗോര്‍ബച്ചേവ് സര്‍ക്കാര്‍ സൈനിക അട്ടിമറിയ്ക്കും സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് 1998ല്‍ റൂബിള്‍ അസാധുവാക്കിയ നടപടി റഷ്യ പിന്‍വലിച്ചു.

ഏകാധിപതിയുടെ നീക്കത്തിന് തിരിച്ചടിയോ

ഏകാധിപതിയുടെ നീക്കത്തിന് തിരിച്ചടിയോ

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിംഗ് ജോഗ് രണ്ടാമന്‍ കരിഞ്ചന്തകള്‍ അടപ്പിയ്ക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയ്ക്ക് മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കുന്നതിനുമായി പഴയ കറന്‍സിയുടെ മുഖവില കുറച്ചു. എന്നാല്‍ ജോംഗിന്റെ നീക്കം രാജ്യത്ത് കടുന്ന ഭക്ഷ്യ ക്ഷാമത്തിന് വഴിവെച്ചു. ഭരണകക്ഷിയ്ക്ക് കടുത്ത തിരിച്ചടി നല്‍കിയ നീക്കം പിന്നീട് കിംഗ് ജോംഗ് പരസ്യമായി മാപ്പുപറയുന്ന അവസ്ഥയിലെത്തിച്ചു

സെയര്‍

സെയര്‍

1990കളില്‍ ബാങ്ക് നോട്ടുകളില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏകാധിപതി മൊബുട്ടു സെസെ സെക്കോയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. 1993ല്‍ കാലഹരണപ്പെട്ട നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കം രാജ്യത്ത് നാണയപ്പെരുപ്പത്തിനും ഡോളറുമായുള്ള എക്‌സ്‌ചേഞ്ച് നിരക്ക് തകരുന്നതിനും ഇടയാക്കി.

മ്യാന്‍മര്‍

മ്യാന്‍മര്‍

1987ല്‍ കരിഞ്ചന്ത ഇല്ലാതാക്കുന്നതിന് വേണ്ടി രാജ്യത്ത് ക്രയവിക്രയം നടക്കുന്ന 80 ശതമാനത്തോളം പണം അസാധുവായി പ്രഖ്യാപിച്ച സൈന്യത്തിന്റെ നീക്കം മ്യാന്‍മറിന് തിരിച്ചടിയായി. രാജ്യത്ത് സാമ്പത്തിക തിരിച്ചടി നേരിട്ടതിനൊപ്പം ജനങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തിന് ഇത് വഴിയൊരുക്കി. സര്‍ക്കാര്‍ താഴെപ്പോവുന്നതിനും നൂറുകണക്കിന് പേരുടെ മരണത്തിലുമാണ് ഇത് കലാശിച്ചത്.

ഘാന നീക്കം

ഘാന നീക്കം

നികുതി വെട്ടിപ്പും അഴിമതിയും തടയുന്നതിനായി 1982ല്‍ സെഡി നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഘാനയുടെ തീരുമാനം രാജ്യത്തിന് തിരിച്ചടിയായി. ബാങ്കിംഗ് രംഗത്ത് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയ തീരുമാനം ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ വിദേശ നാണയങ്ങളെ ആശ്രയിക്കുന്നതിലെത്തിച്ചു. പ്രാദേശിക കറന്‍സികള്‍ വിദേശ നാണയങ്ങളാക്കി മാറ്റിയതോടെ പഴയ കറന്‍സികള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നതിന് വഴിയൊരുക്കി.

നൈജീരിയ

നൈജീരിയ

അഴിമതി തടയുന്നതിനായി നൈജീരിയ 1984ല്‍ വ്യത്യസത് നിറത്തിലുള്ള കറന്‍സി പുറത്തിറക്കിയിരുന്നു. പഴയ നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ മാറ്റിവാങ്ങണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. ഇത് രാജ്യത്ത് പണച്ചുരുക്കത്തിനും കടബാധ്യതയിലേക്കും നയിച്ചു. മുഹമ്മജ് ബുഹാരി നേതൃത്വം നല്‍കിയിരുന്ന സൈനിക സര്‍ക്കാരിന്റേതായിരുന്നു തീരുമാനം.

English summary
For attention, these countries tried demonetisation and failed. Prime minister Narendra Modi's surprise move dumped many of ordinary in ques.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X