കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലെ തെരുവോരങ്ങളില്‍ വില്‍ക്കുന്നത് പൂച്ച ബിരിയാണി, വീടുകളില്‍ നിന്നും പൂച്ച മോഷണം പെരുകുന്നു

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തെരുവോരങ്ങളില്‍ നിന്നും കഴിയ്ക്കുന്ന ബിരിയാണിയില്‍ എന്ത് മാംസമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ, അറിയാതെയാണെങ്കിലും കഴിയ്ക്കുന്നത് പട്ടിയുടെയോ പൂച്ചയുടെയോ മാംസമായിരിക്കും. ചെന്നൈയിലെ തെരുവോരങ്ങളില്‍ നിന്നും ഇതാ അതിനുള്ള തെളിവുകള്‍ ലഭിച്ചിരിക്കുന്നു.

ചെന്നൈയിലെ പരിസരങ്ങളില്‍ നിന്നും പൂച്ചകളെ കാണാതെ പോകുന്ന എന്ന പരാതിയെ തുടര്‍ന്ന് ആനിമല്‍ പ്രൊട്ടക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് പൂച്ചകളെ കടത്തുന്ന സംഘത്തെ പിടികൂടുന്നത്. വീടുകളില്‍ നിന്നും മോഷ്ടിക്കുന്ന പൂച്ചകള്‍ അടുത്ത ദിവസം തെരുവിലെ ബിരിയാണിയായി മാറുകയാണ് ചെയ്യുന്നത്.

 cat

പൂച്ചയെ ജീവനോടെ ചൂടുവെള്ളത്തിലിട്ട് പുഴുങ്ങിയാണ് തൊലി നീക്കുന്നത്. ഇതിനായി പ്രത്യേകം ജോലിക്കാരും ഉണ്ട്. മാംസമാക്കി മാറ്റിയാല്‍ പിന്നെ ബിരിയാണിയായി തയ്യാറാക്കും. സത്യമറിയാതെ തെരുവോരത്തു നിന്നും ബിരിയാണി കഴിയ്ക്കുന്നത് നൂറുക്കണക്കിന് ആളുകളാണ്.

ആനിമല്‍ പ്രൊട്ടക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്നും മോഷ്ടിച്ച പൂച്ചകളെ രക്ഷിക്കുകയുണ്ടായി. വെള്ളവും ഭക്ഷവും നല്‍കാതെ നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു ഇവ. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ മോഷണം പോകുന്ന പരാതികള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. രക്ഷിച്ച പൂച്ചകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
The next time you want to stop at a roadside eatery in Chennai for a plate of biryani, you may wish to reconsider your decision. According to reports, cat meat is being used to cook this delicacy in certain parts of the city, especially in Pallavaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X