• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ ഇരട്ടത്താപ്പ്! എല്ലായിടത്തും അവര്‍ 'ഗുപ്കര്‍ ഗ്യാങ്' പക്ഷേ, കാര്‍ഗിലില്‍ സ്വന്തം പങ്കാളി

ലഡാക്ക്: ജമ്മു കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ബിജെപി മാറ്റി നിര്‍ത്തുകയും തള്ളിപ്പറയുകയും ആണ് പതിവ്. പീപ്പിള്‍സ് അലയസന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെ (പിഎജിഡി) ബിജെപി വിശേഷിപ്പിച്ചത് ഗ്യാങ് എന്നായിരുന്നു. ജമ്മു കശ്മീരില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന ഗ്യാങ് എന്ന്. എന്നാൽ ഇതൊക്കെ പറച്ചിലിൽ മാത്രമേ ഉള്ളോ എന്നാണ് ഇപ്പോഴുയരുന്ന സംശയം. ഇങ്ങ് കേരളത്തിൽ വരെ ബിജെപി ഗുപ്കർ ഗ്യാങ് എന്നൊക്കെ പറയാനും തുടങ്ങിയിട്ടുണ്ട്.

നല്ലതോ ചീത്തയോ

നല്ലതോ ചീത്തയോ

ബിജെപി ഗ്യാങ് എന്ന് വിളിക്കുന്ന ഈ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനിലെ പ്രധാന പാര്‍ട്ടികളില്‍ ഒന്നാണ് ഫാറൂഖ് അബ്ദുള്ള നയിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോള്‍ കരുതല്‍തടങ്കലില്‍ സൂക്ഷിച്ച നേതാക്കളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും ഉണ്ട്. പക്ഷേ, ചിലയിടത്ത് എത്തുമ്പോള്‍ ബിജെപിയ്ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നല്ല പാര്‍ട്ടിയായിമാറും.

അധികാരം കിട്ടിയാല്‍

അധികാരം കിട്ടിയാല്‍

ഇതേ ബിജെപിയാണ് കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹിന്‍ ഡെവലപ്‌മെന്റ് കൗണ്‍സിലില്‍ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം അധികാരം പങ്കിടുന്നത് എന്നതാണ് വൈരുദ്ധ്യം. ലഡാക്ക് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലില്‍ മൊത്തം തിരഞ്ഞെടുക്കപ്പെട്ട 26 അംഗങ്ങളാണ് ഉള്ളത്. നാല് പേരെ കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടം നോമിനേറ്റ് ചെയ്യും.

ഒരു പ്രശ്‌നവും ഇല്ല

ഒരു പ്രശ്‌നവും ഇല്ല

നാഷണല്‍ കോണ്‍ഫറന്‍സിന് ഇവിടെ 10 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 8 ഉം ബിജെപിയ്ക്ക് മൂന്നും. അഞ്ച് പേര്‍ സ്വതന്ത്രരാണ്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫിറോസ് ഖാന്‍ ആണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. മറ്റ് നാല് എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ ബിജെപിയുടെ മുഹമ്മദ് അലി ചന്ദന്‍ ആണ്. ആരോഗ്യം, വികുതി, കൃഷി, വനം, വന്യജീവി, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളും ഭരണം ഇ്‌ദേഹമാണ്.

ആഞ്ഞടിച്ച അമിത് ഷാ

ആഞ്ഞടിച്ച അമിത് ഷാ

പിഎജിഡിയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് ഇപ്പോള്‍ ബിജെപി. അമിത് ഷാ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതും. ഗുപ്കര്‍ ഗ്യാങ് എന്ന് പരിഹസിച്ചതും അമിത് ഷാ തന്നെ ആയിരുന്നു. ഗുപ്കര്‍ ഗ്യാങിന്റെ നീക്കങ്ങളെ സോണിയയും രാഹുലും പിന്തുണയ്ക്കുന്നുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. കോണ്‍ഗ്രസിനും ഗുപ്കര്‍ ഗ്യാങിനും ജമ്മു കശ്മീരിനെ പഴയ ഭീകാര കാലത്തേക്ക് കൊണ്ടുപോകാനാണ് ആഗ്രഹം എന്ന് വരെ അമിത് ഷാ പറഞ്ഞു.

രവിശങ്കര്‍ പ്രസാദും ഇറങ്ങി

രവിശങ്കര്‍ പ്രസാദും ഇറങ്ങി

അതിന് മുന്നേ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും പിഎജിഡിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്തുണ തേടുന്നതിലും ഫാറൂഖ് അബ്ദുള്ളയ്ക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് വരെ പറഞ്ഞുകളഞ്ഞു അദ്ദേഹം. മെഹ്ബൂബ മുഫ്തിയ്ക്കും കോണ്‍ഗ്രസ്സിനും എതിരെ ആഞ്ഞടിക്കുകയും ചെയ്തു.

തുറന്ന സഖ്യമാണെന്ന്

തുറന്ന സഖ്യമാണെന്ന്

എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള ഈ അധികാരം പങ്കിടലില്‍ ഒരു പ്രശ്‌നവും കാണുന്നില്ല ബിജെപിയുടെ ലഡാക്കിലെ പ്രസിഡന്റിന്.തങ്ങള്‍ തുറന്ന സഖ്യത്തിലാണ്, അത് തുടരുകയും ചെയ്യും എന്നാണ് ലഡാക്കിലെ എംപി കൂടിയായ ജംയാങ് സേരിങ് നംഗ്യാല്‍ പ്രതികരിച്ചത്.

രണ്ടും രണ്ടാണെന്ന്

രണ്ടും രണ്ടാണെന്ന്

സഖ്യത്തെ ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് അല്ല കാര്‍ഗിലിലെ നാഷണല്‍ കോണ്‍ഫറന്‍സ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അടുത്ത കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കാര്‍ഗില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയിലേക്ക് വരുമെന്നും മറ്റ് പാര്‍ട്ടികളൊന്നും അവശേഷിക്കില്ലെന്നും കൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു.

പറഞ്ഞുകുടുങ്ങി

പറഞ്ഞുകുടുങ്ങി

എന്നാല്‍ ബിജെപി നേതാവിന്റെ അഭിപ്രായമല്ല ഇക്കാര്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കൗണ്‍സില്‍ ചെയര്‍മാനും ആയ ഫിറോസ് ഖാനുള്ളത്. ഫാറൂഖ് അബ്ദുള്ളയുടെ പാര്‍ട്ടിയുടെ ഘടകം തന്നെയാണ് തങ്ങളുടേത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ലഡാക്ക് പ്രത്യേക കേന്ദ്ര ഭരണ പ്രദേശം ആണെങ്കിലും ഫാറൂഖ് അബ്ദുള്ള തന്നെയാണ് തങ്ങളുടെ നേതാവ് എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

cmsvideo
  Rajinikanth to meet Amit Shah
  സഖ്യകഥയിങ്ങനെ

  സഖ്യകഥയിങ്ങനെ

  2018 ലെ തിരഞ്ഞെടുപ്പില്‍ കാര്‍ഗില്‍ ഹില്‍ കൗണ്‍സിലില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നോഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി. അപ്പോള്‍ ബിജെപിയ്ക്ക് ഒന്നും പിഡിപിയ്ക്ക് രണ്ടും കൗണ്‍സിലര്‍മാരുണ്ടായിരുന്നു.

  2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും നാഷണല്‍ കോ്ണ്‍ഫറന്‍സും സഖ്യം പിരിഞ്ഞു. പിന്നീട് രണ്ട് പിഡിപി അംഗങ്ങളേയും നാല് സ്വതന്ത്രരേയും കൂട്ടി നാഷണല്‍ കോണ്‍ഫറന്‍സ് ഭരണം തുടര്‍ന്നു. അതിന് ശേഷം രണ്ട് പിഡിപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒടുക്കം നാഷണല്‍ കോണ്‍ഫറന്‍സും ബിജെപിയും സഖ്യവുമായി!

  ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെ... ചങ്കിടുപ്പുമായി നേതാക്കള്‍; എല്ലാം പിണറായിയുടെ കൈയ്യിൽ

  ഏഷ്യാനെറ്റ് ന്യസിനെ വീണ്ടും പൊളിച്ച് ഷംസീര്‍; വിനീതവിധേയരാകേണ്ട ഗതികേട് സിപിഎമ്മിനില്ല

  English summary
  For BJP, National Conference is part of 'Gupkar Gang' everywhere, but in Kargil their best alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X