ദാരിദ്ര്യത്തെ തുടച്ചു നീക്കലാണ് ബിജെപിയുടെ ദേശസ്‌നേഹം: വെങ്കയ്യ നായിഡു
വിജയവാഡ: ദാരിദ്ര്യം തുടച്ചു നീക്കുക, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശ സ്‌നേഹമെന്ന് വെങ്കയ്യ നായിഡു. ഭാരത് മാതാ കീ എന്ന് വിളിക്കാന്‍ ജനങ്ങളെ ഒരിക്കലും ബിജെപി നിര്‍ബന്ധിക്കില്ല. എന്നാല്‍ ഇത് വിളിക്കാന്‍ നിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതാണ് ദേശസ്‌നേഹമെന്നും നായിഡു പറഞ്ഞു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും സിഖും മറ്റ് പിന്നോക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നതാണ് രാജ്യം. ദേശ സ്‌നേഹം എന്നു പറയുന്നത് രാജ്യത്തെ മൊത്തത്തില്‍ ഉള്‍കൊള്ളുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനു ധനസഹായം നല്‍കാനായി സര്‍ക്കാര്‍ മുദ്രാ ബാങ്കുകള്‍ സ്ഥാപിച്ചു. ഇതാണ് തങ്ങളുടെ ദേശ സ്‌നേഹമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍.
രാജ്യത്തിന്റെ ഐക്യമത്വം തകര്‍ക്കുന്നതാണ് ഇടതുപാര്‍ട്ടികളുടെ ദേശസ്‌നേഹമെന്നും ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ക്ക് ജനങ്ങള്‍ കൊടുക്കുന്ന പിന്തുണ കുറഞ്ഞു വരികയാമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പാവപെട്ട വനിതകള്‍ക്ക് വേണ്ടി അഞ്ച് കോടി എല്‍പിജി കണക്ഷന്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ടെന്നും ദേശീയ സ്വഭാവത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications