മധ്യപ്രദേശ് അല്ല രാജസ്ഥാൻ, കോൺഗ്രസിനെ വീഴ്ത്താനാവില്ല; ഇതാണ് ആ 5 കാരണങ്ങൾ
ജയ്പൂർ; കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാത്ത വിധം തുടരുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റും 18 എംഎൽഎമാരും രാജസ്ഥാൻ വിട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത്. ദേശീയ നേതൃത്വം നടത്തിയ എല്ലാ സമവായ നീക്കങ്ങളേയും തള്ളികൊണ്ട് ഇപ്പോഴും സംസ്ഥാനത്ത് പുറത്ത് തന്നെ തുടരുകയാണ് വിമതർ. ഇതോടെ വരും ദിവസങ്ങൾ മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ താഴെ വീഴുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. എന്നാൽ മധ്യപ്രദേശ് പോലെ ബിജെപിക്കും വിമതർക്കും അത്ര എളുപ്പം രാജസ്ഥാനിൽ സർക്കാരിനെ താഴെയിറക്കാൻ സാധിക്കില്ല, കാരണങ്ങൾ ഇതാണ്

മധ്യപ്രദേശല്ല രാജസ്ഥാൻ
2018 ലാണ് ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരത്തിൽ ഏറിയത്. കൃത്യം ഒന്നര വർഷം കഴിയുമ്പോഴാണ് മധ്യപ്രദേശിൽ ഓപ്പറേഷൻ താമരയിലൂടെ ബിജെപി അധികാരം തിരിച്ച് പിടിച്ചത്. മുഖ്യമന്ത്രി കമൽനാഥുമായുള്ള മുതിർന്ന നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കുള്ള ഭിന്നത മുതലെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം.
2018 ലാണ് ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരത്തിൽ ഏറിയത്. കൃത്യം ഒന്നര വർഷം കഴിയുമ്പോഴാണ് മധ്യപ്രദേശിൽ ഓപ്പറേഷൻ താമരയിലൂടെ ബിജെപി അധികാരം തിരിച്ച് പിടിച്ചത്. മുഖ്യമന്ത്രി കമൽനാഥുമായുള്ള മുതിർന്ന നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കുള്ള ഭിന്നത മുതലെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം.

കാരണങ്ങൾ ഇതാണ്
സച്ചിൻ പൈലറ്റിന്റെ വിമത നീക്കം രാജസ്ഥാനിലും കോൺഗ്രസിന് അധികാരം നഷ്ടമാകുന്നതിന് കാരണമായേക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. എന്നാൽ മധ്യപ്രദേശ് പോലെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുക അത്ര എളുപ്പമാകില്ല. പ്രധാന കാരണം കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ തന്നെ.

അംഗ ബലം
മധ്യപ്രദേശ് പോലെ അല്ല രാജസ്ഥാനിലെ നിയമസഭയുടെ അംഗബലം. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. എസ്പി , ബിഎസ്പി അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പാർട്ടി അികാരം പിടിച്ചത്. അതേസമയം രാജസ്ഥാനിൽ 200 അംഗ സഭയിൽ ഉയർന്ന ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്.

ബിഎസ്പി അംഗങ്ങൾ
മാത്രമല്ല അധികാരത്തിലേറിയ പിന്നാലെ 6 ബിഎസ്പി അംഗങ്ങൾ കോൺഗ്രസിൽ ലയിച്ചു. മാത്രമല്ല മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ ഏറ്റവും അടുത്ത വിശ്വസ്തരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച 12 സ്വതന്ത്ര നേതാക്കൾ. അതുകൊണ്ട് തന്നെ സർക്കാരിനെ നിലനിൽപ്പ് ഭദ്രമാണ്. സർക്കാരിനെ താഴെയിറക്കണമെങ്കിൽ കൂടുതൽ പേരെ മറുകണ്ടം ചാടിക്കേണ്ടതുണ്ട്.

50 പേരെങ്കിലും
മധ്യപ്രദേശിലേത് പോലെ 22 പേരെയോ കർണാടകയിലേത് പോലെ 17 എംഎൽഎമാരെയോ അടർത്തിയാൽ രാജസ്ഥാനിൽ നീക്കങ്ങൾ വിജയിച്ചേക്കില്ല. കുറഞ്ഞത് 50 പേരെയെങ്കിലും സർക്കാരിൽ നിന്ന് അടർത്തിയെടുക്കേണ്ടുണ്ട്. നിലവിൽ 30 പേരുടെ പിന്തുണ ഉണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. ഇത് സർക്കാരിനെ വീഴ്ത്താൻ പര്യാപ്തമല്ല.

വസുന്ധരയുടെ മൗനം
മധ്യപ്രദേശിൽ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രി മോഹമാണ് സംസ്ഥാനത്ത് ഓപ്പറേഷൻ താമരയ്ക്ക് വേഗം പകർന്നത്. എന്നാൽ രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ ഇപ്പോഴും മൗനം തുടരുകയാണ്. ചൗഹാന്റെ തന്ത്രം മാതൃകയാക്കി സച്ചിൻ പൈലറ്റുമായി ചേർന്ന് രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ചാലും പാർട്ടിയിൽ വിമത സ്വരം തൻരെ പ്രാണൻ എടുക്കുമെന്ന് വസുന്ധര കണക്കാക്കുന്നു.

രാഷ്ട്രീയ ഭാവി
അവർ ഗെഹ്ലോട്ട് സർക്കാരിനെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്നാണ് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ വസുന്ധര ഇപ്പോൾ സ്വീകരിക്കുന്ന മൗനം തന്നെയാണ് ഉചിതം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

വസുന്ധര തയ്യാറാകില്ല
മധ്യപ്രദേശിൽ കമൽനാഥ്-ദിഗ് വിജയ് സിംഗ് കൂട്ട് കെട്ടാണ് സിന്ധ്യയ്ക്ക് വിലങ്ങ് തടിയായിരുന്നത്. ഈ അതൃപ്തിയാണ് ബിജെപി മുതലെടുത്തത്. അതേസമയം രാജസ്ഥാനിലാകട്ടെ മുഖ്യമന്ത്രി മോഹത്തെ ചൊല്ലിയാണ് പൈലറ്റ് ഗെഹ്ലോട്ടുമായി ഇടയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞൊരു വിട്ട് വീഴ്ചയ്ക്ക് പൈലറ്റ് ഒരുക്കമല്ല. സച്ചിൻ പൈലറ്റ് ബിജെപിയിൽ എത്തിയാൽ അദ്ദേഹത്തിനായി കസേര വിട്ട് ഒഴിയാൻ വസുന്ധര തയ്യാറായേക്കില്ല.

സിന്ധ്യയല്ല സച്ചിൻ പൈലറ്റ്
രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന നോക്കളാണ് സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. എന്നാൽ സിന്ധ്യയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ സച്ചിൻ പൈലറ്റിന് സംസ്ഥാന അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു. സിന്ധ്യയ്ക്ക് ആകട്ടെ ചമ്പൽ-ഗ്വാളിയാർ മേഖലയിലെ എംഎൽഎമാരിൽ മാത്രം തന്റെ സ്വാധീനം ഒതുങ്ങി.

എളുപ്പം സാധിച്ചു
അതേസമയം സർക്കാരിനെ താഴെയിറക്കേണ്ട സാഹചര്യം വന്നപ്പോൾ തന്റെ വിശ്വസ്തരായ എംഎൽഎമാരെ ചാടിക്കാൻ സിന്ധ്യയ്ക്ക് എളുപ്പം സാധിച്ചു. എന്നാൽ പൈലറ്റിനാവട്ടെ പദവിയും ചില എംഎൽഎമാരുടെ പിന്തുണയും മാത്രമാണ് ബാക്കിയായത്. ഇപ്പോഴും കൂടുതൽ എംഎൽഎമാരും മുഖ്യമന്ത്രി ഗെഹ്ലോട്ടിന് പിന്നിൽ അടിയുറച്ച് നിൽക്കുകയാണ്.

അപ്രതീക്ഷിതമല്ല
ജനപ്രതിനിധി അല്ലാതിരുന്നിട്ടും തന്റെ സ്വാധീന മേഖലയിലുള്ള എംഎൽഎമാരുടെ പിൻബലത്തിലാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ സിന്ധ്യ താഴെയിറക്കിയത്. സിന്ധ്യയുടെ നീക്കം കമൽനാഥിന് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേസമയം തനിക്ക് തുല്യനായ ശത്രുവാണ് സച്ചിൻ പൈലറ്റ് എന്ന കണക്ക് കൂട്ടലിലായിരുന്നു തുടക്കം മുതൽ തന്നെ ഗെഹ്ലോട്ട്. അതുകൊണ്ട് തന്നെ തനിക്കെതിരെ പൈലറ്റിന്റെ നേതൃത്വത്തിൽ ഉണ്ടാകാൻ ഇടയുള്ള വിമത നീക്കം ഗെഹ്ലോട്ട് ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു.

ഗെഹ്ലോട്ടിന് സാധിച്ചു
ഇതിനെ തകർത്തെറിയാനുള്ള തന്ത്രങ്ങളും ഗെഹ്ലോട്ട് തുടക്കത്തിൽ തന്നെ ഒരുക്കിയിരുന്നു. അതുകൊണ്ട് കൂടിയാണ് പൈലറ്റിനൊപ്പം എന്ന് പ്രഖ്യാപിച്ച എംഎൽഎമയെ രായ്ക്ക് രാമാനം ഗെഹ്ലോട്ട് തിരിച്ചെത്തിച്ചത്. മാത്രമല്ല പൈലറ്റിനെതിരെ പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ സംശത്തിന്റെ നിഴലിൽ നിർത്താനും ഇപ്പോൾ ഗെഹ്ലോട്ടിന് സാധിച്ചിട്ടുണ്ട്.

പഴയ പ്രതാപം
സർക്കാരിനെ താഴെയിറക്കാൻ വിമത നേതാക്കളും ബിജെപിയും ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് പുത്തുവിട്ട ഓഡിയോ ടാപ്പിന്റെ ആധികാരികത കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ വന്നാലും സച്ചിൻ പൈലറ്റിന് ഇതിൽ പങ്കുണ്ടെന്ന തരത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഒരു ധാരണ സൃഷ്ടിക്കാൻ ഗെഹ്ലോട്ടിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി സച്ചിൻ പൈലറ്റ് മടങ്ങിയെത്തിയാലും പഴയ പ്രതാപം അദ്ദേഹത്തിന് ലഭിക്കില്ലെന്ന മാത്രമല്ല ഗെഹ്ലോട്ടിന്റെ കീഴിൽ മാത്രമായി ഒതുങ്ങേണ്ടി വരികയും ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications