ഇനി പരിഹാസമില്ല; ആര്‍എസ്എസ് ട്രൗസര്മാറ്റി പാന്റ് വിതരണം ആരംഭിച്ചു
നാഗ്പുര്‍: കാലങ്ങളായി ആര്‍എസ്എസ്സിനെ പരിഹസിക്കാന്‍ എതിരാളികള്‍ ഉപയോഗിക്കുന്ന കാക്കി ട്രൗസര്‍ ഇനി പഴങ്കഥ. ആര്‍എസ്എസ് തങ്ങളുടെ പുതിയ യൂണിഫോമിന്റെ വിതരണം ആരംഭിച്ചു. നാഗ്പുരിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് പുതിയ യൂണിഫോം എത്തിയിരിക്കുന്നത്. ബ്രൗണ്‍ കളറിലുള്ള ഒരു പാന്റിന് 250 രൂപയാണ് വില.
10,000 പാന്റുകളാണ് വില്പനയ്ക്കായി തയ്യാറായിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് ഇവിടെനിന്നും ഓര്‍ഡര്‍ ചെയ്ത് വാങ്ങാം. ഒക്ടോബര്‍ മുതല്‍ ശാഖകളില്‍ പുതിയ പാന്റ് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. കാക്കി ട്രൗസറിന് പകരം ബ്രൗണ്‍ പാന്റായതോടെ 90 വര്‍ഷത്തെ ആര്‍എസ്എസ് പാരമ്പര്യമാണ് ചരിത്രമായത്.

ആര്‍എസ്എസിന്റെ ഉന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക യോഗം മാര്‍ച്ചിലാണ് യൂണിഫോം മാറ്റാനുള്ള തീരുമാനമുണ്ടായത്. മാറുന്ന കാലത്തിനനുസരിച്ചു വേഷം പരിഷ്കരിക്കണമെന്ന ചെറുപ്പക്കാരുടെ ആവശ്യം സംഘടനയില്‍ ശക്തമായിരുന്നു. ചെറുപ്പക്കാരേയും പ്രൊഫഷണലുകളേയും സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.
1925 മുതല്‍ കഴിഞ്ഞ 90 വര്‍ഷവും മാറ്റമില്ലാതെ തുടര്‍ന്ന വേഷമാണു കാക്കി നിക്കര്‍. കാക്കി ഷര്‍ട്ടായിരുന്നു കാക്കി നിക്കറിനൊപ്പം ആദ്യ വേഷം. കാക്കി ഷര്‍ട്ട് 1940ല്‍ വെളുത്ത ഷര്‍ട്ടിനു വഴിമാറി. 1973ല്‍ ലെതര്‍ ഷൂസിനു പകരം ബൂട്ടുകളും പിന്നീടു റെക്സിന് ഷൂവും രംഗപ്രവേശം ചെയ്തു. പിന്നീടിപ്പോഴാണ് കാക്കി ട്രൗസറിന് മാറ്റം വരുത്തുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications