സ്ത്രീധനം പോരാ...ഭാര്യയെ അഞ്ചാം നിലയിൽ നിന്ന് തള്ളിയിട്ടു കൊന്നു !! തീർന്നില്ല ഭർത്താവിന്റെ ക്രൂരത
ഫാഷന്‍ ഡിസൈനര്‍ ആയ വിജയ് ശങ്കറും രൂപയും തമ്മില്‍ രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്.
നോയ്ഡ: സ്ത്രീധനത്തിന്റെ പേരില്‍ 23കാരിയെ ഭര്‍ത്താവ് അഞ്ച് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ബീഹാര്‍ സ്വദേശിയായ രൂപ കുമാരിയാണ് മരിച്ചത്. ഇവര്‍ക്ക് നേരെ ആക്രമണം നടക്കുന്ന സമയക്ക് യുവതിയുടെ ഇളയ സഹോദരി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു.

ഫാഷന്‍ ഡിസൈനര്‍ ആയ വിജയ് ശങ്കറും രൂപയും തമ്മില്‍ രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം യുവതിയെ ഉപദ്രവിയ്ക്കാറുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്‍പത് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.

ചൊവ്വാഴ്ച വൈകീട്ടും വിജയിയും രൂപയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടേ ഭര്‍ത്താവ് രൂപയെ അഞ്ചാം നിലയിലെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

കുഞ്ഞിനെ നോക്കാനായി ഇവരുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു രൂപയുടെ അനിയത്തി ഇതിനെല്ലാം ദൃക്സാക്ഷിയാണ്. രാവിലെ തന്നെ വിജയ് മദ്യപിച്ചിരുന്നെന്ന് സഹോദരി പറയുന്നു. തള്ളിയിടുന്നതിന് മുമ്പ് യുവാവ്, രൂപയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

വിവാഹത്തിന് ശേഷം വിജയും വീട്ടുകാരും രൂപയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായി രൂപയുടെ സഹോദരന് മൊഴി നല്‍കിയിട്ടുണ്ട്. ഇടക്ക് കുറച്ച് പണം നല്കി പ്രശ്നം പരിഹരിയ്ക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.

മരണം നടന്ന അന്ന് രാവിലെ തന്നെ വീട്ടില്‍ വിളിച്ച് രൂപ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. സ്ത്രീധന പീഡനത്തിന് വിജയ്ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications