കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നീക്കം പൊളിക്കാന്‍ ശ്രമം; തെലങ്കാനയില്‍ കളിമാറുന്നു, നിയമസഭ പിരിച്ചുവിടും!! ബിജെപിയും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്ത് രാഷ്ട്രീയ കളികള്‍ മാറുന്നു. ചിലപ്പോള്‍ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും. നിയമസഭ ഉടന്‍ പിരിച്ചുവിട്ടേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അതിന് ശേഷം കൂറ്റന്‍ പൊതുപരിപാടി ടിആര്‍എസ് സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് ബിജെപിക്കും സൂചന ലഭിച്ചിട്ടുണ്ട്. അവരും സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്. എന്താണ് ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റത്തിന് കാരണം. വിവരങ്ങള്‍ ഇങ്ങനെ....

 അടുത്ത മെയ് മാസം വരെ

അടുത്ത മെയ് മാസം വരെ

രാജ്യത്ത് ഏറ്റവും ഒടുവില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പമാണ് തെലങ്കാനയില്‍ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ സഭയ്ക്ക് അടുത്ത മെയ് മാസം വരെ കാലാവധിയുണ്ട്.

ഉച്ചയ്ക്ക് മന്ത്രിസഭാ യോഗം

ഉച്ചയ്ക്ക് മന്ത്രിസഭാ യോഗം

എന്നാല്‍ നാല് വര്‍ഷത്തെ രാഷ്ട്രീയ സാഹചര്യം തെലങ്കാന രാഷ്ട്രസമിതിക്ക് അനുകൂലമാണ്. അതുകൊണ്ടാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിടാനും തിരഞ്ഞെടുപ്പിനെ നേരിടാനും ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

കൂറ്റന്‍ പൊതുയോഗം

കൂറ്റന്‍ പൊതുയോഗം

മന്ത്രിസഭാ യോഗത്തിന് ശേഷം രംഗറെഡ്ഡി ജില്ലയില്‍ കൂറ്റന്‍ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഈ യോഗത്തില്‍ നിര്‍ണായകമായ ചില പ്രഖ്യാപനങ്ങള്‍ നടത്തും. ടിആര്‍എസ് നേതാക്കള്‍ ഇതുസംബന്ധിച്ച് സൂചന നല്‍കി. 2000 ഏക്കറിലാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്.

നാല് സംസ്ഥാനങ്ങളില്‍

നാല് സംസ്ഥാനങ്ങളില്‍

ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ടിആര്‍എസിന്റെ ആലോചന.

പാര്‍ട്ടി നേതാവില്‍ നിന്ന്

പാര്‍ട്ടി നേതാവില്‍ നിന്ന്

പാര്‍ട്ടി നേതാവില്‍ നിന്ന് ഞായറാഴ്ച സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ മകനും ഐടി മന്ത്രിയുമായ കെടി രാമറാവു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ അതിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ടിആര്‍എസ്.

ലക്ഷ്യങ്ങള്‍ ഇതാണ്

ലക്ഷ്യങ്ങള്‍ ഇതാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ചിലപ്പോള്‍ ബിജെപി സഖ്യത്തിലുണ്ടാകുമെന്ന സൂചനകളുണ്ട്. ബിജെപിക്കൊപ്പം ചേരില്ലെന്നും ചില നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും കെട്ടുറപ്പ് ഭദ്രമാക്കാനുമാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് സൂചനകള്‍.

ബിജെപിയും യോഗം വിളിച്ചു

ബിജെപിയും യോഗം വിളിച്ചു

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ നാലാം വാര്‍ഷികമാണ് സപ്തംബര്‍ രണ്ട് ഞായറാഴ്ച. അന്നാണ് പ്രത്യേക പ്രഖ്യാപനം മുഖ്യമന്ത്രി നടത്താന്‍ പോകുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ ബിജെപിക്കും ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെ നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്.

ചിന്തന്‍ ബൈഠക് കര്‍ണൂലില്‍

ചിന്തന്‍ ബൈഠക് കര്‍ണൂലില്‍

ആര്‍എസ്എസിന്റെ ചിന്തന്‍ ബൈഠക് കര്‍ണൂലില്‍ നടക്കുന്നുണ്ട്. ഇവിടെക്ക് പോകുന്നതിന് അമിത് ഷാ തെലങ്കാനയില്‍ എത്തിയിട്ടുണ്ട്. ബിജെപി നേതാവ് ബന്ധാരു ദത്താത്രേയയുമായി അമിത് ഷാ അല്‍പ്പ നേരം ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നുവെന്ന് അമിത് ഷാ വിവരം കൈമാറിയത്രെ.

പ്രതിപക്ഷ നീക്കം പൊളിക്കാന്‍

പ്രതിപക്ഷ നീക്കം പൊളിക്കാന്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടാനുള്ള ചര്‍ച്ച തെലങ്കാനയില്‍ നടക്കുന്നുണ്ട്. ഈ ഐക്യം സാധ്യമാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാണ് ടിആര്‍എസിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തിന് സംസ്ഥാനത്ത് യാതൊരു റോളുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ മകളും എംഎല്‍എയുമായ കല്‍വകുണ്ട്‌ല കവിത പറയുന്നത്.

മോദിയുമായി ചര്‍ച്ച

മോദിയുമായി ചര്‍ച്ച

ചന്ദ്രശേഖര റാവു കഴിഞ്ഞാഴ്ച ദില്ലിയില്‍ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തെലങ്കാനയില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അന്നുതന്നെ സൂചനകള്‍ പുറത്തുവന്നിരുന്നു. നിയമസഭ പിരിച്ചുവിട്ടാല്‍ പുതിയ രാഷ്ട്രീയ ചരിത്രമാകുമത്.

ബിജെപിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നു!! പുതിയ പാര്‍ട്ടി, പിന്നില്‍ കോണ്‍ഗ്രസ്?ബിജെപിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നു!! പുതിയ പാര്‍ട്ടി, പിന്നില്‍ കോണ്‍ഗ്രസ്?

English summary
For Early Telangana Polls, KCR May Announce Assembly Dissolution Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X