ആര്‍എസ്എസ് സമ്മേളനത്തിന് കശ്മീര്‍ വേദിയാകുന്നു; അമിത് ഷായും മോഹന്‍ഭാഗവതും കശ്മീരിലേക്ക്...ലക്ഷ്യം?
ആര്‍എസ്എസ് പ്രചാരക്മാരെ കൂടാതെ വിശ്വ ഹിന്ദു പരിഷത്ത് പ്രതിനിധികളും, എബിവിപി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദില്ലി: രാജ്യത്തെ ആര്‍എസ്എസ് പ്രചാരകമരുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും മഹാസമ്മേളനത്തിന് ജമ്മു കശ്മീര്‍ വേദിയാകുന്നു. ജൂലൈ 18 മുതല്‍ മൂന്ന് ദിവസങ്ങളിലായി ജമ്മുവിലാണ് ആര്‍എസ്എസ് സമ്മേളനം നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് എന്നിവരടക്കം നിരവധി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ആര്‍എസ്എസ് പ്രചാരക്മാരെ കൂടാതെ വിശ്വ ഹിന്ദു പരിഷത്ത് പ്രതിനിധികളും, എബിവിപി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ മഹാസമ്മേളനം സംഘടിപ്പിക്കുന്നതില്‍ ആര്‍എസ്എസിനും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്വാധീന മേഖലയായ ജമ്മുവിലാണ് സമ്മേളനവേദി.

ആദ്യമായി കശ്മീരില്‍...
90 വര്‍ഷങ്ങള്‍ക്കിടെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസിന്റെ ഒരു ദേശീയ സമ്മേളനം കശ്മീരില്‍വെച്ച് നടക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രചാരക്മാരും എബിവിപി, വിഎച്ച്പി പ്രതിനിധികളുമാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്.

അമിത് ഷായും പങ്കെടുക്കും...
ജൂലൈ 18 മുതല്‍ മൂന്ന് ദിവസങ്ങളിലായി ജമ്മുവില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

കശ്മീരിലെ സാഹചര്യം...
കശ്മീരില്‍ നിലവില്‍ തുടരുന്ന അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ സമ്മേളനം നടത്തുന്നതില്‍ ആര്‍എസ്എസിനും ആശങ്കയുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരില്‍ നിരാശ...
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജമ്മു അടക്കമുള്ള മേഖലകളില്‍ ബിജെപി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയും ബിജെപിയായിരുന്നു. എന്നാല്‍ ബിജെപി പിന്തുണയോടെ ഭരിക്കുന്ന പിഡിപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നിരാശരാണെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.

മെഹബൂബ മുഫ്തി പോരെന്ന്...
മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ പ്രകടനത്തില്‍ ബിജെപി സംസ്ഥാന ഘടകവും നിരാശയിലാണ്. കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതും, അത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതും സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ബിജെപിയെയും ദോഷകരമായി ബാധിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍...
ചൈന രാജ്യം വിടുക, പാകിസ്താനില്‍ കൂറ്റന്‍ പ്രക്ഷോഭം; പൊട്ടിച്ചിരിച്ച് ഇന്ത്യ, പദ്ധതികള്‍ പാളി!!കൂടുതല്‍ വായിക്കാന്‍...


Click it and Unblock the Notifications