Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളികള്‍ ഈ നാടിന്റെ നട്ടെല്ലാണ്, ദൈവത്തെയോര്‍ത്ത് അവരെ സഹായിക്കൂ, മോദിയോട് പ്രിയങ്ക!

ദില്ലി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. മുംബൈ ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന് എതിരെ പ്രിയങ്ക രംഗത്ത് എത്തിയത്. ട്വിറ്ററിലാണ് വിമര്‍ശനം.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' എന്തുകൊണ്ടാണ് എല്ലാ ദുരന്തങ്ങളും പാവപ്പെട്ട മനുഷ്യരെ തകര്‍ത്തെറിയുന്നത്? എന്തുകൊണ്ടാണ് അവരുടെ സാഹചര്യങ്ങള്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കണക്കിലെടുക്കാത്തത്? ദൈവത്തില്‍ വിശ്വസിച്ച് ജീവിക്കാന്‍ മാത്രമായി എന്തുകൊണ്ടാണ് അവരെ വിട്ട് കൊടുക്കുന്നത്? എന്തുകൊണ്ടാണ് ലോക്ക് ഡൗണിന് ശേഷവും റെയില്‍വേ ടിക്കറ്റുകള്‍ക്ക് ബുക്കിംഗ് അനുവദിച്ചത്?

congress

എന്തുകൊണ്ടാണ് പ്രത്യേക തീവണ്ടികള്‍ അനുവദിക്കാത്തത്? അവരുടെ പണമാണ് പാഴായിപ്പോകുന്നത്. അവരുടെ ഭക്ഷണശേഖരമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. അവര്‍ക്ക് അവരുടെ വീടുകളിലേക്ക് തിരികെ പോകണം.. അതിനുളള സൗകര്യം ഒരുക്കിയേ മതിയാകൂ. കൃത്യമായ ആസൂത്രണത്തോടെ അവരെ സഹായിക്കാന്‍ ഇപ്പോഴും സാധിക്കും. തൊഴിലാളികള്‍ ഈ നാടിന്റെ നട്ടെല്ലാണ്. ദൈവത്തെയോര്‍ത്ത് അവരെ സഹായിക്കൂ'' നരേന്ദ്ര മോദി എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.

ആയിരക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. നാട്ടിലേക്ക് തിരികെ പോകണം എന്നതായിരുന്നു ഇവരുടെ ആവശ്യം. പ്രധാനനമന്ത്രി നരേന്ദ്ര മോദി മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചതിന് പിറകെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. തൊഴിലാളി പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വാക്‌പോരിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും എന്ന് അമിത് ഷാ ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കി. ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കാനുളള കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്നാണ് ആദിത്യ താക്കറെ ആരോപിക്കുന്നത്. നേരത്തെ ഗുജറാത്തിലെ സൂറത്തിലും കേരളത്തില്‍ പായിപ്പാടും തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+