അനുപം ഖേറിനും ഭാര്യയ്ക്കും എതിരെ ചീമുട്ടയേറ്
ചണ്ഡിഗഡ്: താരദമ്പതികളായ അനുപം ഖേര്‍ - കിരണ്‍ ഖേര്‍ എന്നിവര്‍ക്കെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. ചണ്ഡിഗഡിലെ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിയായ കിരണ്‍ ഖേറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ബി ജെ പി പ്രവര്‍ത്തകര്‍ ഈ ആക്രമണം നടത്തിയത്. കിരണ്‍ ഖേര്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചുമാണ് ഇവര്‍ കിരണ്‍ ഖേറിനെയും ഭര്‍ത്താവ് അനുപം ഖേറിനെയും നേരിട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ക്യാംപെയ്ന് തുടങ്ങാനായി ഭര്‍ത്താവ് അനുപം ഖേറിനൊപ്പം ചണ്ഡിഗഡില്‍ എത്തിയതായിരുന്നു കിരണ്‍ ഖേര്‍. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി കിരണ്‍ ഖേര്‍ വേണ്ട എന്നാണ് ചണ്ഡിഗഡിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്. കരിങ്കൊടിയും ചീമുട്ടയുമായാണ് അവര്‍ സ്ഥാനാര്‍ഥിയെ എതിരേറ്റത്.

ചണ്ഡിഗഡ് ബി ജെ പി പ്രസിഡണ്ട് സഞ്ജയ് ടണ്ഠന്, മുന്‍ എം പി സത്യപാല്‍, മുന്‍ കേന്ദ്രമന്ത്രി ഹര്‍മോഹന്‍ ധവാന് എന്നിവര്‍ക്കും മത്സരിക്കാന്‍ താല്പര്യമുണ്ടായിരുന്ന മണ്ഡലമാണ് ഇത്. പ്രതിഷേധക്കാരില്‍ കൂടുതലും ഉണ്ടായിരുന്നത് ധവാന്റെ അനുയായികളാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
സീരിയല്‍ - സിനിമാ നടിയായ ഗുല്‍ പനാഗാണ് ചണ്ഡിഗഡിലെ സെലിബ്രിറ്റി സ്ഥാനാര്‍ഥി. ഗുല്‍ പനാഗിനെ ആം ആദ്മ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നടിയായ കിരണ്‍ ഖേറിനെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പവന് കുമാര്‍ ബന്‍സാലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications