കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി പദത്തിലെത്തിയ മകനോട് അമ്മ പറഞ്ഞതെന്താണ്? അവിസ്മരണീയ മുഹൂർത്തം മറ്റൊന്നാണെന്ന് മോദി

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ ചുമതലയേറ്റതിനേക്കാൾ തന്റെ അമ്മയ്ക്ക് അഭിമാനം തോന്നിയ നിമിഷം മറ്റൊന്നായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിപദവിയിൽ എത്തിയ മകനോട് അമ്മ എന്താണ് പറഞ്ഞതെന്ന് പലരും തന്നോട് ചോദിക്കാറുണ്ട്. എന്നാൽ അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു സന്തോഷം ഉണ്ടായതായി തനിക്ക് തോന്നിയിട്ടില്ലെന്ന് മോദി മനസ് തുറക്കുന്നു.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രധാനമന്ത്രിയുടെ അഭിമുഖത്തിന്റെ നാലാം ഭാഗത്തിലാണ് തൻ‌റെ അമ്മയെക്കുറിച്ചുള്ള ഓർമകൾ പ്രധാനമന്ത്രി പങ്കുവയ്ക്കുന്നത്. മുൻപുള്ള ഭാഗങ്ങളിൽ തന്റെ ചെറുപ്പകാലത്തെകുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഹിമാലയത്തിൽ ജീവിച്ച കാലഘട്ടത്തെക്കുറിച്ചും വനത്തിനുള്ളിലെ ഏകാന്തവാസത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയായപ്പോൾ

മുഖ്യമന്ത്രിയായപ്പോൾ

താൻ പ്രധാനമന്ത്രിയായപ്പോൾ അമ്മയ്ക്ക് എന്ത് തോന്നിയെന്ന് പലരും തന്നോട് ചോദിക്കാറുണ്ട്. ആ സമയത്ത് മോദി എന്ന പേര് എല്ലായിടത്തും ഉയർന്ന് കേട്ടു. എല്ലായിടത്തും തന്റെ ചിത്രങ്ങൾ ഉയർത്തി. എല്ലാവരും ആകാംഷയിലായിരുന്നു. പക്ഷേ അമ്മയെ സംബന്ധിച്ചടുത്തോളം ഞാൻ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയതാണ് ഏറ്റവും അവിസ്മരണീയമായ നിമിഷം.

അമ്മയെ കാണാനെത്തി

അമ്മയെ കാണാനെത്തി

ആ സമയം താൻ ദില്ലിയിലായിരുന്നു താമസം. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അമ്മയെ കാണാൻ അഹമ്മദാബാദിലെത്തി. അവിടെ സഹോദരനൊപ്പമാണ് അമ്മയുടെ താമസം. ഞാൻ മുഖ്യമന്ത്രിയാകാൻ പോവുകയാണെന്ന് അമ്മ അറിഞ്ഞിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ആ പദവിയുടെ അർത്ഥവും വലിപ്പവും അമ്മയ്ക്ക് അറിയില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ചുറ്റും ആഘോഷം

ചുറ്റും ആഘോഷം

അഹമ്മദാബാദിലെത്തിയപ്പോൾ അവിടെ വലിയ ആഘോഷങ്ങൾ നടക്കുകയായിരുന്നു. അമ്മ എന്നെ കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല, എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു- നീ ഗുജറാത്തിലേക്ക് മടങ്ങി വന്നല്ലോ, അതാണ് ഏറ്റവും വലിയ സന്തോഷമെന്ന്. അതാണ് അമ്മയുടെ പ്രകൃതം. ചുറ്റും എന്തൊക്കെ നടന്നാളും അടുത്ത് മക്കളുണ്ടാകണമെന്നാണ് ആഗ്രഹംമെന്നും പ്രധാനമന്ത്രി പറയുന്നു.

അമ്മയുടെ ഉപദേശം

അമ്മയുടെ ഉപദേശം

നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയില്ല. പക്ഷേ ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. ഒരിക്കലും അങ്ങനെയൊരു പാപം ചെയ്യരുതെന്ന് അമ്മ ആവർത്തിച്ചു പറഞ്ഞു. അമ്മയുടെ ആ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. അതിനൊരു കാരണവുമുണ്ട്.

ദാരിദ്രത്തിലെ ജീവിതം

ദാരിദ്രത്തിലെ ജീവിതം

ദാരിദ്രം നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം. ആഗ്രഹിച്ചവയൊന്നും കിട്ടിയിരുന്നില്ല. എന്നിട്ടും ആഹ്ലാദഭരിതമായൊരു സമയം എത്തിയപ്പോൾ കള്ളം ചെയ്യരുതെന്നാണ് എന്നെ ഉപദേശിച്ചത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടും തന്റെ വേരുകൾ കരുത്തോടെ നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സാധാരണ ജോലി കിട്ടിയാലും

സാധാരണ ജോലി കിട്ടിയാലും

എനിക്ക് എന്തെങ്കിലും സാധാരണ ജോലി എവിടെയെങ്കിലും കിട്ടിയെന്ന് ആരെങ്കിലും അമ്മയോട് പറഞ്ഞാൽ അമ്മ ഇന്നും മിഠായി വിതരണം ചെയ്യും. സത്യസന്ധമായി രാജ്യത്തിനായി പ്രവർത്തിക്കുന്നിടത്തോളം കാലം മുഖ്യമന്ത്രിയാണോ പ്രധാനമന്ത്രിയാണോ എന്നൊന്നും അമ്മയെ ബാധിക്കുന്ന കാര്യമല്ലയെന്നും പ്രധാനമന്ത്രി പറയുന്നു.

13 വർഷം

13 വർഷം

2014ൽ പ്രധാനമന്ത്രി പദവിയിലെത്തുന്നത് വരെ 13 വർഷക്കാലം ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്നു നരേന്ദ്രമോദി. 90 വയസ് പിന്നിട്ടു അദ്ദേഹത്തിന്റെ അമ്മ ഹീരാബെന്നിന്. അമ്മയുടെ പിറന്നാൾ ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും അമ്മയെ കാണാനായി മോദി ഗുജറാത്തിൽ എത്താറുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഹ്യൂമൻസ് ഓഫ് ബോംബെ പേജിൽ പോസ്റ് ചെയ്ത അഭിമുഖത്തിന്റെ പൂർണരൂപം

നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കണ്ടെത്തി. മനുഷ്യക്കടത്ത്??നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കണ്ടെത്തി. മനുഷ്യക്കടത്ത്??

English summary
For Narendra Modi's Mother, The Bigger Moment Was Not When He Became PM. for her the bigger moment was whwn he became the chief minister of gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X