കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അര്‍ധരാത്രി ഷോപ്പിംഗ്... ഉറക്കം എഞ്ചിനീയറിംഗ് കോളേജില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അര്‍ധരാത്രി ഷോപ്പിംഗ്

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി പല തീരുമാനങ്ങളും എടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും എളിമയുള്ള മുഖമായിരുന്നു. അതിപ്പോള്‍ വലിയ ട്രെന്‍ഡിംഗായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ പോലും നമ്മുടെ പ്രധാനമന്ത്രിയെ ഇങ്ങനെ കാണാന്‍ പോകുന്നില്ല എന്ന പരാമര്‍ശം വരെ വന്നിട്ടുണ്ട്.

രാഹുലിന്റെ ഷോപ്പിംഗും അര്‍ധരാത്രിയിലെ താമസവും ഭക്ഷണ രീതികളൊക്കെയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാഹുല്‍ വളരെ എളിമയുള്ള നേതാവാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അതേസമയം മഹാരാഷ്ട്രയില്‍ വന്‍ ജനപ്രീതിയാണ് സന്ദര്‍ശനത്തിലൂടെ രാഹുല്‍ സ്വന്തമാക്കിയത്. അത് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാം.

രാഹുലിന്റെ പര്യടനം

രാഹുലിന്റെ പര്യടനം

അപ്രതീക്ഷിതമായിട്ടാണ് രാഹുല്‍ മഹാരാഷ്ട്രയിലെത്തിയത്. കഴിഞ്ഞ ദിവസം പട്‌നയിലായിരുന്നു രാഹുലിന്റെ ആദ്യ യോഗം. എന്നാല്‍ സാങ്കേതിക പ്രശ്‌നം കാരണം അദ്ദേഹത്തിന്റെ വിമാന യാത്ര വൈകി. മറ്റൊരു വിമാനത്തിലാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് സമസ്തിപൂര്‍, ബാലസോര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രചാരണം. ഇതിന് ശേഷമാണ് അദ്ദേഹം മഹാരാഷ്ട്രയിലേക്ക് വരുന്ന കാര്യം തന്നെ തീരുമാനിച്ചത്. ബീഹാറായിരുന്നു പ്രധാന പ്രചാരണ കേന്ദ്രം.

മഹാരാഷ്ട്രയിലെ ഷോപ്പിംഗ്

മഹാരാഷ്ട്രയിലെ ഷോപ്പിംഗ്

വൈകീട്ടായിരുന്നു മഹാരാഷ്ട്രയിലെ സംഘംനീറില്‍ രാഹുലിന്റെ പ്രചാരണം. എന്‍സിപി സ്ഥാനാര്‍ത്ഥി സംഘ്രം ജാദവിന് വേണ്ടിയായിരുന്നു പ്രചാരണം. എന്നാല്‍ നാസിക് വിമാനത്താവളത്തില്‍ രാഹുല്‍ വൈകിയാണ് എത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം സംഘംനീറില്‍ എത്തിയത്. അഹമ്മദ്‌നഗറല്‍ ജില്ലയിലാണ് ഇത്്. എന്നാല്‍ അദ്ദേഹം ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഒപ്പം കരുതിയിട്ടില്ലായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഷോപ്പിംഗിന് എത്തിയത്. ഇത് സാധാരണക്കാരെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്.

അഹമ്മദ്‌നഗറിലെ പ്രശ്‌നം

അഹമ്മദ്‌നഗറിലെ പ്രശ്‌നം

അഹമ്മദ്‌നഗറില്‍ വിജയിക്കേണ്ടത് രാഹുലിന് അത്യാവശ്യമാണ്. മുന്‍ മന്ത്രി ബാലാസാഹേബ് തോററ്റും, രാധാകൃഷ് വിഖെ പാട്ടീലും ഈ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. പാട്ടീലിന്റെ മകന്‍ അടുത്തിടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതുകൊണ്ട് ഇവിടെ വിജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ബാലാസാഹേബ് തോററ്റാണ് രാഹുലിന് വേണ്ടി എല്ലാ സന്നാഹങ്ങളും ഒരുക്കിയത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സത്യജിത്ത് താമ്പെയും നിഴല്‍ പോലെ രാഹുലിനൊപ്പമുണ്ടായിരുന്നു.

താമസം എഞ്ചിനീയറിംഗ് കോളേജില്‍

താമസം എഞ്ചിനീയറിംഗ് കോളേജില്‍

അഹമ്മദ്‌നഗറില്‍ താമസിക്കുമെന്ന് പെട്ടെന്നാണ് രാഹുല്‍ അറിയിച്ചത്. എന്നാല്‍ വളരെ ചെറിയ ഒരുക്കങ്ങളെ ഇവിടെയുണ്ടായിരുന്നുള്ളൂ. എന്നാല്‍ എഞ്ചിനിയറിംഗ് കോളേജില്‍ രാത്രി താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാത്രി ധരിക്കാനുള്ള വസ്ത്രങ്ങള്‍ രാഹുലിനൊപ്പമുള്ള ബാഗില്‍ എപ്പോഴും ഉണ്ടാവുമായിരുന്നു. എന്നാല്‍ വിമാനം മാറിയത് കൊണ്ട് അന്നുണ്ടായില്ല. ഇതോടെ അര്‍ധരാത്രി കട തുറന്നാണ് അദ്ദേഹത്തിന് വേണ്ടി ടിഷര്‍ട്ടുകള്‍, ട്രൗസറുകള്‍ എന്നിവ രാഹുലിനായി എത്തിച്ചത്. അദ്ദേഹത്തിന്റെ കുര്‍ത്ത പൈജാമ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നാണ് അലക്കിയത്.

പ്രഭാതഭക്ഷണം ഇങ്ങനെ

പ്രഭാതഭക്ഷണം ഇങ്ങനെ

രാത്രിയില്‍ ലഘുഭക്ഷണവും പഴങ്ങളുമാണ് രാഹുല്‍ കഴിച്ചത്. താമ്പെ പാട്ടീലിന്റെ വീട്ടില്‍ നിന്നായിരുന്നു രാഹുലിന് പ്രഭാത ഭക്ഷണം. മഹാരാഷ്ട്രയിലെ രീതിയിലാണ് ഭക്ഷണം ഒരുക്കിയത്. താമ്പെ പാട്ടീല്‍ ഭാര്യ മൈഥിലിയുടെ പിറന്നാള്‍ കൂടിയായിരുന്നു അന്ന്. പാട്ടീലിന്റെ മകള്‍ അഹല്യ രാഹുലിന് ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് രാഹുല്‍ മടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ എളിമയില്‍ അദ്ഭുതപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടിഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടി

English summary
for rahul poll meetings and late night shoppings in ahmednagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X