Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു

ദില്ലി: ആപ്പിള്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ദില്ലിയിലെ ആസാദ്പുര്‍ മാണ്ടി മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ചുമട്ട് തൊഴിലാളിയായ സഞ്ജയ് എന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. 25വയസ് മാത്രം പ്രായം വരുന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൂടെയുണ്ടായിരുന്ന റൗണക് എന്ന സുഹൃത്തിനും മര്‍ദ്ദനമേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് സഞ്ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കനായില്ല. ആശുപത്രി കിടക്കയില്‍ വെച്ചാണ് സഞ്ജയ് മരണപ്പെടുന്നത്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ആപ്പിള്‍ പെട്ടിയിലാക്കി കൊണ്ടുപോകവെയായിരുന്നു ഇരുവര്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നത്.

apple-nature-fruit

മാര്‍ക്കറ്റിലെ സെക്യൂരിറ്റിക്കാരനാണ് ഇരുവരെയും മര്‍ദ്ദിച്ചത്. ദിവസേന ആപ്പിള്‍ മോഷ്ടിക്കുന്നത് ഇവരാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദ്ദനം. കസേരയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. ഞങ്ങള്‍ മോഷ്ടാക്കളല്ല, തൊഴിലാളികളാണെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് പറയുന്നത്.

അലമുറയിട്ട് കരയുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ എത്തുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിറങ്ങിയിട്ടുണ്ട്. സെക്യൂരിറ്റിക്കാരനെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+