നവജാത ശിശുക്കള്‍ക്ക് 'ബേബി കിറ്റുമായി' അമ്മ
ചെന്നൈ: അമ്മ ക്യാന്റീനും, അമ്മ മെഡിസിനുമൊക്കെ പുറമെ അമ്മ ബേബി കിറ്റുമായി എഐഎഡിഎംകെ. തമിഴ്‌നാട്ടില്‍ പിറക്കുന്ന നവജാത ശിശുക്കള്‍ക്ക് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ അമ്മ ബേബി കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കം. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിയ്ക്കുന്ന കുട്ടികള്‍ക്കാണ് ജയലളിതയുടെ പേരിലുള്ള സൗജന്യ ബേബി കിറ്റ് ലഭിയ്ക്കുക.
ആയിരം രൂപ വില വരുന്ന സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കാന്‍ പറ്റിയ പതിനാറോളം ഉത്പ്പന്നങ്ങള്‍ അമ്മ ബേബി കിറ്റില്‍ ഉണ്ടാകും. ടവ്വല്‍, നഖം വെട്ടി, പാവ, ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ് എന്നിവയാണ് കിറ്റിലുള്‌ള ചില ഉത്പ്പന്നങ്ങള്‍.

അമ്മ ക്യാന്റീനുകളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ പലയിടത്തുമുള്ള ഭക്ഷണശാലകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിയ്ക്കും. ജയലളിതയുടെ പേരില്‍ എഐഎഡിഎംകെ തുടങ്ങിയ അമ്മ ക്യാന്റീനുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പുറമെയാണ് ബേബി കിറ്റും പുറത്തിറങ്ങിയിരിയ്ക്കുന്നത്.












Click it and Unblock the Notifications